Accidental Death | ജീപ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: (www.kasargodvartha.com) കുഴിയില്‍ വീണ ജീപ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി ജീപ് ദേഹത്തേക്ക് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. വാളം തോട് സ്വദേശി കുനിങ്കിയില്‍ സജിയുടെ മകന്‍ അതിന്‍ ജോസഫ് (25) ആണ് മരിച്ചത്. കക്കാടംപൊയില്‍ കുരിശുമലക്ക് സമീപമാണ് അപകടം.
അതിന്‍ ഓടിച്ചിരുന്ന ജീപ് കുഴിയില്‍ വീണതിനെ തുടര്‍ന്ന് വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി കല്ലിട്ട് കേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ജീപ് തെന്നി നീങ്ങി ദേഹത്ത് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, Kerala, Kerala-News, Top-Headlines, Idukki-News, Accident-News, Kozhikode News, Kakkadampoyil News, Kurisumala, Youth, Died, Accident, Kozhikode: Young man tragic end in Jeep accident.