city-gold-ad-for-blogger

Found Dead | നാദാപുരത്ത് ഭര്‍തൃമതിയായ യുവതി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍

തലശ്ശേരി: (www.kasargodvartha.com) നാദാപുരത്തിനടുത്ത് തൂണേരി കോടഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി പോസ്റ്റ് ഓഫീസിന് സമീപത്തെ വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതി(25 )യാണ് മരിച്ചത്.

അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന്‍ മാസ്റ്ററുടെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് കുളിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോഹന്‍ മാസ്റ്റര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോള്‍ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. 

വളയം ഇരവുമ്മല്‍ സ്വദേശിയാണ് അശ്വതി. ദമ്പതികള്‍ക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്. നാദാപുരം പൊലീസ് സ്ഥലത്തെത്തി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Found Dead | നാദാപുരത്ത് ഭര്‍തൃമതിയായ യുവതി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍



Keywords: News, Kerala, Kerala-News, Top-Headlines,  Kozhikode, Woman, House Wife, Found Dead, Washroom, Kozhikode: Woman found dead at Washroom.




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia