Accidental Death | ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പെട്ടവരെ തിരിച്ചറിയാനായില്ല
Mar 3, 2024, 08:36 IST
കോഴിക്കോട്: (KasargodVartha) ഇരുചക്രവാഹനം അപകടത്തില്‍പെട്ട് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സൗത്ത് കൊടുവള്ളിയില്‍ നിയന്ത്രണംവിട്ട ബൈക് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചാണ് അപകടം നടന്നത്.
ഞായറാഴ്ച (03.03.2024) പുലര്‍ചെ 4.45നാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസ്സമായത്.
ബൈക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിന്റെ ആഘാതത്തില്‍ തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബൈക് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍പെട്ടവരെ തിരിച്ചറിയാനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
Keywords: News, Kerala, Kerala-News, Accident-News, Kozhikode-News, Kozhikode News, Two Youth, Died, Bike, Accident, Road, Accidental Death, Kozhikode: Two youth died in bike accident.