Evidence Collection | എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസിലെ പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയായി; അന്വേഷണ സംഘം കോഴിക്കോട്ടേക്ക് മടങ്ങി
Apr 12, 2023, 19:07 IST
കണ്ണൂര്‍: (www.kasargodvartha.com) എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയായ ശാരൂഖ് സെയ്ഫിയുമായി കണ്ണൂരില്‍ ഒരുമണിക്കൂര്‍ തെളിവെടുപ്പ് നടത്തിയതിനു ശേഷം പ്രതിയേയും കൊണ്ടു അന്വേഷണ സംഘം കോഴിക്കോട്ടേക്ക് തന്നെ മടങ്ങി. കേസിലെ അവസാനഘട്ടമെന്ന നിലയിലാണ് അന്വേഷണസംഘം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമില്‍ നിന്നും വേര്‍പെടുത്തി മാറ്റിയ കണ്ണൂര്‍, ആലപ്പുഴ എക്സ്പ്രസിലെ ഡി വണ്‍, ഡി ടൂ ബോഗികളില്‍ തെളിവെടുപ്പ് നടത്തിയത്.
ഇതിനായി ബുധനാഴ്ച വൈകുന്നേരം പ്രതിയുമായി പൊലീസ് സംഘം കോഴിക്കോട്ടു നിന്ന് കണ്ണൂരിലെത്തുകയായിരുന്നു. പ്രതി തീയിട്ട കോചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുപ്പ് നടന്നത്. ഡി1 കോചിലാണ് പ്രതി ആദ്യം തീയിട്ടത്. ഡി 2 കോചിലും രക്തക്കറയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതിനു ശേഷം റെയില്‍വെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇയാള്‍ സംഭവ ദിവസം ഒളിച്ചിരുന്ന സ്ഥലത്തെത്തിയും തെളിവെടുപ്പ് നടത്തി. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യത്തിലുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്.
തീവ്രവാദ ബന്ധത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് സാധ്യത. കേരളത്തിന് പുറത്ത് അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന പൊലീസിന് പരിമിതിയുണ്ടെന്നാണ് വിലയിരുത്തല്‍.

Keywords: Kozhikode train fire; Evidence collection at Kannur, Kannur, News, Sharuq Saifi, Protection, NIA, Police, Evidence collection , CCTV, Kerala.