city-gold-ad-for-blogger

Conflict | പങ്കെടുക്കാന്‍ വന്നവരും സംഘാടകരും തമ്മില്‍ തര്‍ക്കം; കോഴിക്കോട് ഫാഷന്‍ ഷോ പൊലീസെത്തി നിര്‍ത്തിവയ്പ്പിച്ചു

കോഴിക്കോട്: (www.kasargodvartha.com) ഫാഷന്‍ ഷോക്കിടെ അനിഷ്ട സംഭവങ്ങള്‍. പങ്കെടുക്കാന്‍ വന്നവരും സംഘാടകരും തമ്മില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് വലിയ പ്രതിഷേധത്തിലും പൊലീസ് ഇടപെടലിലുമാണ് കലാശിച്ചത്. പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷന്‍ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ഫാഷന്‍ ഷോ പൊലീസെത്തി നിര്‍ത്തിവയ്പ്പിച്ചു. 

കോഴിക്കോട് സരോവരത്താണ് സംഭവം. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്ന് ആരോപിച്ച് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധം തുടങ്ങുകയായിരുന്നുവെന്നാണ് വിവരം. പ്രതിഷേധം കനത്തതോടെ പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് ഫാഷന്‍ ഷോ നിര്‍ത്തിവയ്പ്പിച്ചു. ശേഷം ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയില്‍ എടുത്തു.

Conflict | പങ്കെടുക്കാന്‍ വന്നവരും സംഘാടകരും തമ്മില്‍ തര്‍ക്കം; കോഴിക്കോട് ഫാഷന്‍ ഷോ പൊലീസെത്തി നിര്‍ത്തിവയ്പ്പിച്ചു


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kozhikode News, Sarovaram News, Police, Stopped, Fashion Show, Conflict, Kozhikode: Police stopped Fashion Show after conflict.  



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia