Fire Accident | കുറ്റ്യാടിയില്‍ മാലിന്യക്കൂമ്പാരത്തില്‍ വന്‍ തീപ്പിടിത്തം; പ്രദേശത്താകെ ദുര്‍ഗന്ധം
Dec 12, 2023, 08:18 IST
കോഴിക്കോട്: (KasargodVartha) കുറ്റ്യാടിയില്‍ മാലിന്യക്കൂമ്പാരത്തില്‍ വന്‍ തീപ്പിടിത്തം. പഞ്ചായത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപ്പിടിച്ചത്. ഒരു വ്യക്തിയുടെ പുരയിടത്തിലായിരുന്നു മാലിന്യം കൂട്ടിയിട്ടിരുന്നത്. രാത്രിയോടെ മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടര്‍ന്നുകയറുകയായിരുന്നു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. അഗ്നിരക്ഷാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ അഗ്നിരക്ഷാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ആള്‍താമസമുള്ള പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യമുള്‍പെടെ കത്തിക്കൊണ്ടിരിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്താകെ ദുര്‍ഗന്ധം പരന്നിട്ടുണ്ട്. പലര്‍ക്കും നേരിയ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംഭവസ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരുന്നതെന്ന് ഇവര്‍ ആരോപിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kozhikode-News, Kozhikode News, Garbage Heap, Caught, Fire, Kuttiady News, Stench, Difficulty Breathing, Fire Accident, Panchayath, People, Kozhikode: Garbage heap caught fire at Kuttiady.