city-gold-ad-for-blogger

Accident | ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: (KasargodVartha) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്. വടകര അഴിയൂര്‍ കോറോത്ത് റോഡ് കണ്ണാടിപളളിക്ക് സമീപം ശനിയാഴ്ച (07.10.2023) ഉച്ചയോടെയാണ് അപകടം.

ചെങ്കല്‍ ഇറക്കി മിനി ലോറിയില്‍ തിരിച്ച് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദീപക്കിനെ ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകന്‍ സമൂദ് (16) എന്നിവരെ പരുക്കുകളോടെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Accident | ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

അതേസമയം തിരക്ക് കുറഞ്ഞ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. കടയ്ക്ക് കാര്യമായ നാശമുണ്ടായി. മുന്‍ഭാഗം തകര്‍ന്നു. പരേതനായ തെങ്ങാനക്കുന്നേല്‍ സാബു ലിസി ദമ്പതികളുടെ മകനാണ് ദീപക്. സഹോദരി: നീതു.

Keywords: Driver, Mini Lorry, Accident, Road Accident, Vadakara, Deepak, Kozhikode, News, Kerala,  Kozhikode: Driver died in road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia