Waterway | കോവളം-ബേക്കൽ ജലപാതയ്ക്ക് 500 കോടി രൂപ; ബജറ്റിൽ സുപ്രധാന പ്രഖ്യാപനം

● സുനിൽ ഗവാസ്‌കർ ഫെബ്രുവരി 21ന് കാസർകോട് എത്തും.
● റോഡിന്റെ നാമകരണം ഗവാസ്‌കർ നിർവഹിക്കും.
● സ്പോർട്സ് ടൂറിസത്തിന്റെ വളർച്ചയ്ക്ക് പ്രയോജനകരമാകുമെന്ന് അധികൃതർ
തിരുവനന്തപുരം: (KasargodVartha) കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ഉണർവ് നൽകുന്ന കോവളം-ബേക്കൽ ജലപാത പദ്ധതിക്ക് 500 കോടി രൂപ നീക്കിവെച്ചതായി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ഈ ജലപാത, കേരളത്തിൻ്റെ ഉൾനാടൻ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഒരു പുതിയ ഗതാഗത മാർഗം തുറക്കുകയാണ് ലക്ഷ്യം.
കിഫ്ബി വഴി 6500 കോടി രൂപ ചെലവിൽ, കായലുകളെ ബന്ധിപ്പിക്കുന്ന കനാലുകൾ നവീകരിച്ച് വീതി കൂട്ടിയും 40 മീറ്റർ വീതിയിലും 2.20 മീറ്റർ ആഴത്തിലുമാണ് ജലപാത വിഭാവനം ചെയ്തിരിക്കുന്നത്. 620 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ കോവളം മുതൽ കൊല്ലം വരെയും കോട്ടപ്പുറം മുതൽ ബേക്കൽ വരെയുമാണ് സംസ്ഥാന സർക്കാർ പൂർത്തീകരിക്കേണ്ടത്. ദേശീയ ജലപാത മൂന്നിൻ്റെ ഭാഗമായ കൊല്ലം-കോട്ടപ്പുറം പാത പൂർത്തീകരിക്കേണ്ടത് ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്.
നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ 750 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ആദ്യഘട്ട പുനരധിവാസം ഉടൻ പൂർത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ആകെ 1202 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്കാക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു പിഎഫിൽ ലയിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇത് 1900 കോടി രൂപ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ ഡിഎയുടെ രണ്ട് ഗഡുക്കളുടെ ലോക്കിൻ പിരീഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
The Kerala state budget allocates 500 crore for the Kovalam-Bekal Waterway to boost coastal development, including new transport infrastructure.
#KeralaBudget #KovalamBekal #Waterway #CoastalDevelopment #Budget2025 #TransportInfrastructure