city-gold-ad-for-blogger

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കമായി: പ്രക്കുഴം ചടങ്ങുകള്‍ നടന്നു

ഇരിട്ടി: (www.kasargodvartha.com) ദക്ഷിണ കാശിയെന്ന് വിശേഷിപ്പിക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ നാളുകള്‍ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂര്‍ സന്നിധിയിലെ കൂത്തോട് മണ്ഡപത്തില്‍ നടന്നു. അവലളവ്, നെല്ലളവ് എന്നിവക്ക് ശേഷം ക്ഷേത്ര അടിയന്തിരക്കാരായ ഊരാളന്മാര്‍, കണക്കപ്പിള്ള, സമുദായി എന്നിവരുടെ നേതൃത്വത്തില്‍ ഉത്സവത്തിന്റെ നാളുകളും സമയക്രമങ്ങളും കുറിക്കുന്ന ചടങ്ങു നടന്നു. രാത്രിയില്‍ ആയില്യാര്‍ കാവില്‍ പൂജയും നടന്നു.

 
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കമായി: പ്രക്കുഴം ചടങ്ങുകള്‍ നടന്നു

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ ഈ വര്‍ഷത്തെ വിശേഷ ദിവസങ്ങള്‍. മെയ് 10 ചൊവ്വ നീരെഴുന്നള്ളത്ത്, മെയ് 15 ഞായര്‍ നെയ്യാട്ടം, 16 തിങ്കള്‍ ഭണ്ഡാരം എഴുന്നള്ളത്ത്, 21 ശനി തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 22 ഞായര്‍ ഇളനീരാട്ടം, അഷ്ടമി ആരാധന, 26 വ്യാഴം രേവതി ആരാധന, 31 ചൊവ്വ രോഹിണി ആരാധന, ജൂണ്‍ 2 വ്യാഴം തിരുവാതിര ചതുശ്ശതം, 3 വെള്ളി പുണര്‍തം ചതുശ്ശതം, 5 ഞായര്‍ ആയില്യം ചതുശ്ശതം, 6 തിങ്കള്‍ മകം കാലം വരവ്, 9 വ്യാഴം അത്തം ചതുശ്ശതം , വാളാട്ടം , കലശപൂജ, 10 വെള്ളി തൃക്കലശാട്ട് എന്നിവ നടക്കും.

Keywords:  Kerala, Kasaragod, News, Festival, Kottiyoor Vaishakha festival begins

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia