Fire | 'ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷം അപകടത്തില്‍ കലാശിച്ചു'; കോട്ടയത്ത് മെത്ത നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം
കോട്ടയം: (KasargodVartha) കോട്ടയം മൂന്നിലവില്‍ മെത്ത നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടുത്തം. കൊക്കോ ലാറ്റക്‌സ് എന്ന മെത്ത നിര്‍മാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച (12.11.2023) രാത്രി 7.45 മണിയോടെയാണ് അപകടം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ദീപാവലി ആഘോഷമാണ് തീപ്പിടുത്തത്തില്‍ കലാശിച്ചതെന്നാണ് ലഭിച്ച വിവരം. ഫാക്ടറി ഏതാണ്ട് പൂര്‍ണമായി കത്ത് നശിച്ചു. ഫാക്ടറിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകരാറിലായതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തേക്ക് എത്താനും ഏറെ ബുദ്ധിമുട്ടി. പാലായില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയം ആക്കിയത്. കാഞ്ഞിരപ്പള്ളി പാല എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തേക്ക് എത്തിയത്.
Keywords: News, Kerala, Kerala News, Kottayam, Fire, Accident, Diwali Celebration, Firecracker, Kottayam: Factory caught fire.