Conference | കോട്ടക്കുന്ന് ഹിഫ്സുല്‍ ഖുര്‍ആന്‍ കോളജ് 8-ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി; സനദ് ദാന ചടങ്ങ് 24ന്
May 20, 2023, 18:18 IST
കാസര്‍കോട്: (www.kasargodvartha.com) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ - ശംസുല്‍ ഉലമ മെമോറിയല്‍ ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളജിന്റെ എട്ടാം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളനം മെയ് 24ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ ഹാജി കടവത്ത് പതാക ഉയര്‍ത്തി. 22ന് വൈകിട്ട് നാലിന് വിളംബര റാലി പറപ്പാടി മഖാം പരിസരത്ത് നിന്ന് തുടങ്ങി കടവത്ത് സമാപിക്കും.
23ന് രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ സ്ഥാനവസ്ത്ര വിതരണം നടത്തും. അബ്ദുസ്സലാം വാഫി ദിടുപ്പ മജ്ലിസുന്നൂര്‍ ആത്മീയ സദസിന് നേതൃത്വം നല്‍കും. സയ്യിദ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് എന്‍ പി എം ഉവൈസ് തങ്ങള്‍ പൊടിപ്പളളം നേതൃത്വം നല്‍കും.
24ന് ഉച്ചയ്ക്ക് രണ്ടിന് പൂര്‍വ വിദ്യാര്‍ഥി സംഗമവും മൂന്നിന് കുടുംബ സംഗമവും നടക്കും. റഫീഖ് ഹാജി കോട്ടക്കുന്ന് അധ്യക്ഷനാകും. കബീര്‍ ഫൈസി പെരിങ്കടി ക്ലാസെടുക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനവും സനദ് ദാനവും നിര്‍വഹിക്കും.
സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ അല്‍ ബാഖവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി എന്നിവര്‍ പ്രഭാഷണം നടത്തും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയാകും.
ലൈബ്രറി ധനസമാഹരണത്തിന്റെ ഉദ്ഘാടനം ശരീഫ് പാദൂര്‍ നിര്‍വഹിക്കും. നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഖുര്‍ആന്‍ മനഃപാഠമാക്കിയ 24 ഹാഫിസുകള്‍ക്കാണ് ബിരുദദാനചടങ്ങില്‍ സനദ് നല്‍കുക. ഖുര്‍ആന്‍ പഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ പഠനത്തിനായുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമാണിതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപല്‍ ഹാഫിസ് റാശിദ് ഫൈസി ആമത്തല, മാനജ്‌മെന്റ് സെക്രടറി അഹ്മദ് റഫീഖ് ഹാജി, സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ ഹാജി കടവത്ത്, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സുഹൈല്‍ ഫൈസി കമ്പാര്‍, കണ്‍വീനര്‍ ജംശീര്‍ മാസ്റ്റര്‍ കടവത്ത്, മാഹിന്‍ കുന്നില്‍, എസ് കെ മുഹമ്മദ് അലി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Malayalam News, Mogral Puthur News, Kottakkunnu Hifzul Quran College, Conference, Kerala News, Kasaragod News, Religion, Kottakkunnu Hifzul Quran College 8th Annual Conference begins.
< !- START disable copy paste -->