city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം; ചില പ്രധാന വണ്ടികൾ ഇനി ഇങ്ങനെ സർവീസ് നടത്തും

കാസർകോട്: (KasargodVartha) കൊങ്കണ്‍ വഴിയുള്ള ട്രെയിനുകൾക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ബുധനാഴ്ച (നവംബർ ഒന്ന്) മുതൽ നിലവില്‍ വന്നു. മഴക്കാലത്ത് കൊങ്കൺ പാതയിൽ മഴവെള്ള ഒഴുക്ക്, മണ്ണുവീഴ്ച തുടങ്ങിയവ സംഭവിക്കുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് എല്ലാവർഷവും സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. 740 കിലോമീറ്ററാണ് കൊങ്കൺപാതയുടെ ദൈർഘ്യം.

Train | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം; ചില പ്രധാന വണ്ടികൾ ഇനി ഇങ്ങനെ സർവീസ് നടത്തും

2024 ജൂണ്‍ പകുതിവരെ പുതിയ സമയക്രമം തുടരും. ഇതോടെ കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള പല ട്രെയിനുകളെയും സമയത്തിലും മാറ്റമുണ്ടാകും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമാണ്. ഏറ്റവും പുതിയ ട്രെയിൻ സമയങ്ങൾക്കായി യാത്രക്കാർ 139 എന്ന നമ്പറിൽ വിളിക്കുകയോ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് https://enquiry(dot)indianrail(dot)gov(dot)in/mntes/ സന്ദർശിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രധാനപ്പെട്ട ട്രെയിനുകളുടെ പുതിയ സമയം

* ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡെല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.

* തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡെല്‍ഹിയിൽ എത്തിച്ചേരും.

* വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് വെരാവലില്‍ നിന്ന് വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെടും. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്തെത്തും.

* ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡെല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്തെത്തും.

* എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ പ്രതിവാര തുരന്തോ എക്‌സ്പ്രസ് ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തുനിന്നും പുറപ്പെടും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ഡെല്‍ഹിയിലെത്തും.

* എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ ഓടും.

* തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേ എത്തും.

* മംഗളൂറിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും. തിരിച്ച് (12619) രാവിലെ 10.10-ന്‌ മംഗളൂറിലെത്തും.

Train | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം; ചില പ്രധാന വണ്ടികൾ ഇനി ഇങ്ങനെ സർവീസ് നടത്തും

Keywords: News, Kerala, Kasaragod, Konkan Railway, Train, Railway, Konkan Railway trains shifting to non- monsoon time table.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia