Arrested | 'വീടിന് മുന്നിലിരുന്നു മദ്യപിച്ചിരുന്ന സംഘത്തെ വിലക്കി, പിന്നാലെ കൊലപ്പെടുത്താന്‍ ശ്രമിച്ചു'; യുവാവിന്റെ പരാതിയില്‍ 3 പേര്‍ അറസ്റ്റില്‍
കൊല്ലം: (www.kasargodvartha.com) വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊല്ലം പരവൂരില്‍ പൂതക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍കുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കേസില്‍ മൂന്ന് പേരെ പരവുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രജീഷ്, സുഭാഷ്, അഭിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പരവൂരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍കുമാറും കുടുംബവും വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. വീടിന് മുന്നിലിരുന്നു മദ്യപിച്ചിരുന്ന സംഘത്തെ യുവാവ് വിലക്കുകയും ഇതിന് പിന്നാലെ മദ്യപ സംഘവുമായി വാക് തര്‍ക്കവുമുണ്ടായി.
ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതികള്‍ പ്രദേശത്തെ ക്ഷേത്ര ഉത്സവ ഘോഷയാത്രയക്കിടയില്‍ സുനിലിനെ വീട് കയറി കമ്പിവടിയും വെട്ടുകത്തിയും കൊണ്ട് ആക്രമിച്ചത്. പ്രതികള്‍ മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്നവരാണ്.
സുനില്‍ പാരിപ്പള്ളി മെഡികല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ കുടുംബാംഗങ്ങളുടെ പരാതിയില്‍ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Keywords: Kollam, News, Kerala, Top-Headlines, Arrest, Arrested, Murder attempt, Crime, Hospital, Treatment, Complaint, Kollam: Murder attempt; Three arrested.