Complaint | കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡികല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് പിടിയില്‍
കൊല്ലം: (www.kasargodvartha.com) ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡികല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ സാബു എന്ന യുവാവ് പിടിയിലായതായി പൊലീസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് സംഭവം.
പൊലീസ് പറയുന്നത്: ആയൂരില്‍ നിന്ന് ബസില്‍ കയറിയ സാബു പെണ്‍കുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെ യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് പൊലീസെത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്തു. പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദര്‍ശനത്തിനും പീഡനശ്രമത്തിനും സാബുവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.







