കൊച്ചി തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ ടാങ്കിന്റെ ഭിത്തി തകർന്നു; വീടുകളിൽ വെള്ളം കയറി
● ടാങ്കിന് ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുണ്ട്; 40 വർഷത്തിലേറെ പഴക്കമുണ്ട്.
● അപകട സമയത്ത് ടാങ്കിൽ 1.15 കോടി ലിറ്റർ വെള്ളം ഉണ്ടായിരുന്നു.
● വാഹനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ടായി.
● രണ്ട് ക്യാബിനുകളുള്ള ജലസംഭരണിയിലെ ഒരു ക്യാബിൻ്റെ ഭിത്തിയാണ് അടർന്നുപോയത്.
കൊച്ചി: (KasargodVartha) തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്കിൻ്റെ ഭിത്തി തകർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. തിങ്കളാഴ്ച (10.11.2025) പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് ശക്തമായി തകർന്നത്. ടാങ്കിന് ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുണ്ട്.
ടാങ്ക് തകർന്നതിനെ തുടർന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം കാരണം വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. തുടക്കത്തിൽ, മഴ പെയ്ത് വെള്ളം കയറിയെന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ, പിന്നീടാണ് ടാങ്ക് തകർന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മനസ്സിലായത്.
ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളിൽ വെളളം കയറി. വെള്ളത്തിൽ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം നിറഞ്ഞു. ഫലമായി, ഗതാഗതവും പ്രദേശവാസികളുടെ ദൈനംദിന കാര്യങ്ങളും ബുദ്ധിമുട്ടിലായി.
കോർപറേഷൻ 45-ാം ഡിവിഷനിലെ ജലസംഭരണിയാണ് തകർന്നത്. തകർന്ന ടാങ്കിന് 40 വർഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതിൽ ഒരു ക്യാബിനിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നു പോയത്. പുലർച്ചെയായതിനാൽ ആളുകൾ അറിയാൻ വൈകിയതിനാൽ ദുരിതം ഇരട്ടിയാക്കി. വിവരം അറിഞ്ഞ് ഉമ്മ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഈ സംഭവം ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണോ? അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Water tank wall collapses in Kochi's Thammanam, flooding 10 houses and damaging vehicles.
#KochiFlooding #Thammanam #WaterTankCollapse #JalaAuthority #InfrastructureFailure #KochiDisaster






