city-gold-ad-for-blogger

Police Booked |'എക്‌സൈസ് ഓഫീസില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തി; വാഹന ഗതാഗതവും തടസപ്പെടുത്തി'; ട്രാന്‍സ് യുവതിക്കെതിരെ കേസെടുത്തു

കൊച്ചി: (KasargodVartha) പെരുമ്പാവൂര്‍ നഗരത്തില്‍ മയക്കുമരുന്ന് ലഹരിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതി പരാക്രമം കാട്ടിയെന്ന സംഭവത്തില്‍ ട്രാന്‍സ് യുവതിയ്‌ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. എക്‌സൈസ് ഓഫീസില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവതി നഗരത്തിലെ വാഹന ഗതാഗതവും തടസപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. 

ഇതര സംസ്ഥാന തൊഴിലാളി കാംപിലെ താമസക്കാരിയായ പൂജയാണ് പരാക്രമം കാട്ടിയതെന്നും അസം സ്വദേശിയാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കി. എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ പൂജയെ പുറത്താക്കി ഗേറ്റ് അടച്ചു. തുടര്‍ന്ന് റോഡില്‍ ബഹളം വയ്ക്കുകയായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Police Booked |'എക്‌സൈസ് ഓഫീസില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തി; വാഹന ഗതാഗതവും തടസപ്പെടുത്തി'; ട്രാന്‍സ് യുവതിക്കെതിരെ കേസെടുത്തു

അതിനിടെ വാഹന ഗതാഗതവും തടസപ്പെടുത്തിയതോടെ പെരുമ്പാവൂര്‍ പൊലീസെത്തി പൂജയെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനും എക്‌സൈസ് ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Kochi, Police, Crime, Excise, Office, Kochi: Police booked against trans woman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia