city-gold-ad-for-blogger

മകളുടെ പിറന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസിക്ക് അപകടം; മാൻഹോളില്‍ വീണ് യുവാവിൻ്റെ നട്ടെല്ലൊടിഞ്ഞു; പോലീസിൽ പരാതി നല്‍കി

Image Representing NRI home for daughter's birthday fractures spine after falling into open manhole in Kochi
Photo Credit: Facebook/ Kerala Police Drivers

● കുണ്ടന്നൂർ ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മാൻഹോളില്‍ വീണ് അലക്സ് ഡൊമിനിക്കിനാണ് പരിക്കേറ്റത്
● അരൂക്കുറ്റിയിലേക്കുള്ള ബസ് കാത്തുനിൽക്കുമ്പോൾ വാഹനം വരുന്നതുകണ്ട് പിന്നോട്ട് മാറിയപ്പോഴായിരുന്നു അപകടം
● മുന്നറിയിപ്പ് ബോർഡുകളില്ലാത്ത ഒന്നരയാൾ താഴ്ചയുള്ള കുഴി പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു
● കുഴി തിരിച്ചറിയാനാകാതെ ചവിട്ടിയ ഉടൻ ഷീറ്റോടെ അലക്സ് ടാങ്കിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

കൊച്ചി: (KasargodVartha) കുണ്ടന്നൂർ ജംഗ്ഷനു സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മാൻഹോളില്‍ വീണ പ്രവാസിയുടെ നട്ടെല്ലൊടിഞ്ഞ സംഭവത്തിൽ ബന്ധുക്കൾ മരട് പോലീസിൽ പരാതി നൽകി. അരൂക്കുറ്റി 11-ാം വാർഡിൽ കല്യാണപ്പറമ്പിൽ ഡൊമിനിക്കിൻ്റെ മകൻ അലക്സ് ഡൊമിനിക്കിനാണ് (40) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30-ഓടെ കുണ്ടന്നൂർ ജംഗ്ഷനിൽ അരൂക്കുറ്റിയിലേക്കുള്ള ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം.

സുരക്ഷയില്ലാത്ത അങ്കണവും കുഴിയും

ടൈലുകൾ തകർന്ന റോഡിന് വീതി കുറവായതിനാലും വാഹനങ്ങളുടെ തിരക്കും മൂലം ഈ സ്വകാര്യ കെട്ടിടത്തിൻ്റെ അങ്കണത്തിലേക്ക് കയറിയാണ് യാത്രക്കാർ ബസ് കാത്തു നിൽക്കാറുള്ളത്. നിർമാണ സ്ഥലത്തിന് അതിര് മതിൽ കെട്ടി തിരിച്ചിരുന്നില്ല. വാഹനങ്ങൾ വേഗത്തിൽ വരുന്നതു കണ്ട് പെട്ടെന്ന് പിന്നോട്ട് മാറിയപ്പോഴാണ് അലക്സ് മാൻഹോളില്‍ വീണത്.

ഒന്നരയാൾ താഴ്ചയുള്ള ഈ ടാങ്ക് ഒരു പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നതിനാൽ കുഴി തിരിച്ചറിയാനായില്ല. ചവിട്ടിയ ഉടൻ ഷീറ്റോടെ അലക്സ് ടാങ്കിലേക്ക് പതിക്കുകയായിരുന്നു. മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകളോ ഇല്ലാതെയാണ് കുഴി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

രക്ഷാപ്രവർത്തനവും മുടങ്ങിയ യാത്രയും

കുഴിയിൽ വീണയുടൻ മറ്റ് യാത്രക്കാർ ഒച്ചവച്ചതിനെ തുടർന്ന് കെട്ടിടത്തിലെ ജീവനക്കാരെത്തി ടാങ്കിലേക്ക് ഏണി ഇറക്കിയാണ് അലക്സിനെ പുറത്തെത്തിച്ചത്. പിന്നീട് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് പൊട്ടൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി.

അബൂദബിയിലെ ഒരു സ്ഥാപനത്തിൽ ഇലക്ട്രിഷ്യനാണ് അലക്സ്. 10 ദിവസം മുൻപ് തൻ്റെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിനായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ചൊവ്വാഴ്ച അബൂദബിയിലേക്ക് തിരിച്ചു പോകാനിരിക്കുകയായിരുന്നു. ഇതോടെ അലക്സിൻ്റെ വിദേശയാത്ര മുടങ്ങി.

പോലീസിൽ പരാതി

കുണ്ടന്നൂർ ജംഗ്ഷനിൽ പാതയോരത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണത്തിനെതിരെ കെട്ടിട ഉടമയ്ക്കും കരാറുകാരനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അലക്സിൻ്റെ കുടുംബം മരട് പോലീസിൽ പരാതി നൽകിയത്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Alex (40), an NRI from Arookutty, fractured his spine after falling into an uncovered manhole at a private construction site near Kundannoor junction in Kochi.

#KochiNews #KundannoorJunction #AccidentNews #ErnakulamNews #KeralaPolice #NRINews #MaraduPolice #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Shobha K
Shobha K

2960 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia