Found Dead | നാടന്‍പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടിനകത്ത് മരിച്ചനിലയില്‍
![Kochi: Folk Singer and Student Arya Shivaji Found Dead, Kochi News, Folk Singer, Student, Arya Shivaji, Found Dead](https://www.kasargodvartha.com/static/c1e/client/114096/uploaded/af9d285d29464d2136fcb2b29cab2e00.jpg?width=823&height=463&resizemode=4)
*മുളകള്‍ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു.
*മഹാരാജാസില്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
*രാവിലെ 9 മണിക്ക് പോസ്റ്റുമോര്‍ടം നടക്കും.
കൊച്ചി: (KasargodVartha) നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിനിയാണ്.
വാതില്‍ തുറക്കാതിരുന്നതോടെ ചൊവ്വാഴ്ച (14.05.2024) ഉച്ചയ്ക്ക് 12 മണിയോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. മൃതദേഹം എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച (15.05.2024) രാവിലെ 9 മണിക്ക് പോസ്റ്റുമോര്‍ടം നടക്കും.
നാടന്‍പാട്ട് സംഘങ്ങള്‍ക്കൊപ്പം സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മുളകള്‍ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു. വിദ്യാര്‍ഥിനിയുടെ ആകസ്മിക വേര്പാടിന് പിന്നാലെ മഹാരാജാസില്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.