city-gold-ad-for-blogger

Doctorate | മുംബൈ ഐഐപിഎസില്‍ നിന്ന് ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി കെഎം സുലൈമാന്‍ അഭിമാനമായി

കാസര്‍കോട്: (www.kasargodvartha.com) മുബൈയിലെ പ്രസിദ്ധമായ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് പോപുലേഷന്‍ സയന്‍സിലെ (IIPS) ഡിപാര്‍ട്‌മെന്റ് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് അര്‍ബന്‍ സ്റ്റഡീസില്‍ നിന്നും ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി അഭിമാനമായി. പുളിക്കൂര്‍ സ്വദേശി കെഎം സുലൈമാനാണ് നേട്ടം കൈവരിച്ചത്. 'കേരളത്തിലെ കുടിയേറ്റ സംസ്‌കാരവും യുവ തലമുറയും' എന്ന വിഷയത്തില്‍ വകുപ്പ് മേധാവി പ്രൊഫ. ആര്‍ബി ഭഗത്തിന്റ കീഴിലായിരുന്നു ഗവേഷണം.
          
Doctorate | മുംബൈ ഐഐപിഎസില്‍ നിന്ന് ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി കെഎം സുലൈമാന്‍ അഭിമാനമായി

ജാല്‍സൂര്‍ മുഹമ്മദ് - പരേതയായ നഫീസ ദമ്പതികളുടെ മകനാണ് കെഎം സുലൈമാന്‍. നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നാണ് എസ്എസ്എല്‍സിയും പ്ലസ് ടുവും പൂര്‍ത്തിയാക്കിയത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും പോപുലേഷന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
      
Doctorate | മുംബൈ ഐഐപിഎസില്‍ നിന്ന് ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി കെഎം സുലൈമാന്‍ അഭിമാനമായി

സ്ഥാപനത്തില്‍ ശനിയാഴ്ച നടന്ന 64-ാമത് ബിരുദ ദാന ചടങ്ങില്‍ കേന്ദ്ര ഗവ. സെക്രടറിയും ഐസിഎംആര്‍ ഡയറക്ടര്‍ ജെനറലുമായി രാജീവ് ബഹ്ലില്‍ നിന്ന് സുലൈമാന്‍ സര്‍ടിഫികറ്റ് ഏറ്റുവാങ്ങി. ഒഡീഷ സര്‍കാരിന്റെ കീഴില്‍ നഗര വികസന വകുപ്പില്‍ ജോലി ചെയ്യുകയാണ് സുലൈമാന്‍ ഇപ്പോള്‍. ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അകാഡമി ഡയറക്ടര്‍ മുനീര്‍ അഹ്മദ് സഅദി സഹോദരി ഭര്‍ത്താവാണ്.

Keywords: Kerala News, Malayalam News, Mumbai IIPS, Doctorate, Kasaragod News, KM Sulaiman Kasaragod, KM Sulaiman, native of Kasaragod, obtained doctorate from Mumbai IIPS.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia