city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KK Rema | 'മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്ത് പിടിച്ച നാടാണിത്'; വടകരയില്‍നിന്ന് ചിരി മായാതെ മടങ്ങൂ ടീചറേയെന്ന് സ്‌നേഹ കുറിപ്പുമായി കെകെ രമ

KK Rema's facebook post with love KK Shailaja techer over lok sabha election 2024 goes viral, KK Shailaja, KK Rema, News, Kerala, Kozhikode

'ഇന്നാട്ടിലുള്ളവര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല'.

'മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം.'

'ചേര്‍ത്ത് പിടിച്ച് യാത്രയാക്കുന്നു'.

കോഴിക്കോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളം ഉറ്റുനോക്കുന്ന വടകരയിലും യുഡിഎഫിന്റെ മുന്നേറ്റമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിലിന് മുന്നില്‍ എഴുപത്തിരണ്ടായിരത്തോളം വോടിന് പിന്നിലാണ് നിലവില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി ശൈലജ. ശാഫി പറമ്പില്‍ 3,94,950 വോടുകള്‍ നേടി മുന്നിലുണ്ട്. കെകെ ശൈലജ 3,22,381 വോടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. 

വടകരയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായതോടെ കെകെ രമ എംഎല്‍എയുടെ ഫേസ്ബുക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. തോല്‍വി ഉറപ്പിച്ച ഇടത് മുന്നണി സ്ഥാനാര്‍ഥി കെ കെ ശൈലജ ടീചര്‍ക്ക് സ്‌നേഹ കുറിപ്പുമായാണ് കെകെ രമ എത്തിയത്. ചിരി മായാതെ മടങ്ങൂ ടീചര്‍ എന്നാണ് യു ഡി എഫ് എം എല്‍ എ സ്‌നേഹത്തോടെ കുറിച്ചത്. 

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ ചൂണ്ടികാട്ടി. അങ്ങനെയുള്ള വടകരയില്‍ നിന്ന് മടങ്ങുമ്പോള്‍ ചിരി മായാതെ വേണം ടീചര്‍ മടങ്ങാനെന്നും ഇരുവരും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കെ കെ രമ കുറിച്ചിട്ടുണ്ട്.

കെ കെ രമയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചിരി മായാതെ മടങ്ങൂ ടീച്ചർ.. 

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... 
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ 
മടങ്ങാവൂ❤️..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. 
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്...

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം...
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ 
ഇന്നാട് ബാക്കിയുണ്ട്.. 

സ്വന്തം, 
കെ.കെ.രമ

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia