city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Healthcare | 'നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താം'! കണ്ണൂർ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നൂതന 'ഡേ കെയർ സ്പൈൻ ക്ലിനിക്ക്' ആരംഭിച്ചു; കേരളത്തിന്റെ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ നേട്ടം

 KIMS Hospital Opens New Day Care Spine Clinic in Kannur
Photo: Arranged

● പെൽഡ്, കൂൾഡ് ആർഎഫ്, റീജനറേറ്റീവ് മെഡിസിൻ എന്നീ മൂന്ന് ചികിത്സാരീതികൾ ലഭ്യം.
● പെൽഡ് ചികിത്സയിൽ വളരെ ചെറിയ മുറിവ് മാത്രമേ ഉണ്ടാകൂ.
● കൂൾഡ് ആർഎഫ് ചികിത്സ വേദനയുടെ ഉറവിടത്തെ നേരിട്ട് ലക്ഷ്യമാക്കുന്നു.
● റീജനറേറ്റീവ് മെഡിസിൻ കേടായ ഡിസ്കുകൾ പുനരുജ്ജീവിപ്പിക്കുന്നു.

കാസർകോട്: (KasargodVartha) മെഡിക്കൽ സേവന രംഗത്ത് മികവുറ്റ നൂതന സംവിധാനങ്ങളുമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (കിംസ്) കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ നടുവേദന ഒറ്റ ദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന, മൂന്ന് അത്യാധുനിക ചികിത്സകൾ അടങ്ങിയ 'ഡേ കെയർ സ്പൈൻ ക്ലിനിക്ക്' ആരംഭിച്ചു. കാസർകോട് സിറ്റി ടവറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് ലോഗോ നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ക്ലിനിക്കിന്റെ ലോഞ്ചിങ് നിർവഹിച്ചു. ചടങ്ങിൽ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ മുഖ്യാതിഥിയായി. 

 KIMS Hospital Opens New Day Care Spine Clinic in Kannur

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള പെൽഡ് (Percutaneous Endoscopic Lumbar Discectomy - PELD) ചികിത്സ, കൂൾഡ് ആർഎഫ് ചികിത്സ (Cooled radiofrequency (RF) treatment), റീജനറേറ്റീവ് മെഡിസിൻ (Regenerative Medicine) എന്നീ മൂന്ന് നൂതന ചികിത്സാ രീതികളാണ് ഡേ കെയർ സ്പൈൻ ക്ലിനിക്കിൽ ലഭ്യമാവുക. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ ചരിത്രത്തിൽ ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. 

 KIMS Hospital Opens New Day Care Spine Clinic in Kannur

ആതുരശുശ്രൂഷ രംഗത്തെ കണ്ണൂരിലെ പുതിയ കാൽവെപ്പായ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് കാസർകോട് ജില്ലക്കാർക്ക് ആയിരിക്കുമെന്ന് ലോഞ്ചിങ് നിർവഹിച്ച ശേഷം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടു. കാസർകോട്ട് കൂടി കിംസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നുള്ള കേരള ക്ലസ്റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീന്റെ പ്രഖ്യാപനം ഏറെ സന്തോഷം നൽകുന്നതാണ്. 

Healthcare

മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഒരുപാട് ആളുകളുടെ ആശുപത്രി ബിൽ, ജനപ്രതിനിധിയെന്ന നിലയിൽ ഇളവ് ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇളവ് ചെയ്തുകൊടുത്ത ഫർഹാനിലെ മനുഷ്യസ്നേഹം തൊട്ടറിഞ്ഞ ആളാണ് താനെന്നും ഉണ്ണിത്താൻ പറഞ്ഞു. പുതിയ സംരംഭത്തിലും ഇത്തരം സഹായങ്ങൾ ഫർഹാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരിച്ച ആശുപത്രി ബിൽ അടക്കാൻ കഴിയാത്തതിന്റെ പേരിൽ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ മടിക്കുന്ന ചില ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ നിന്നും വിപരീതമായി കിംസിന്റേത് മാതൃകാപരമായ പ്രവർത്തനമായിരിക്കുമെന്ന് കരുതുന്നതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. കാസർകോട് ജില്ലക്കാരായ രോഗികൾക്ക് പ്രത്യേക പരിഗണനയും അവരുടെ പ്രയാസങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അസുഖം മൂലം കഷ്ടപ്പെടുന്നവർക്ക് മികച്ച ചികിത്സ ലഭിക്കുന്നതോടൊപ്പം അവരുടെ പ്രയാസങ്ങൾക്കും കൂടെ നിൽക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു. 

പല ആശുപത്രികളിലെയും ചുമതലക്കാരെ ജനങ്ങളുടെ ആവശ്യപ്രകാരം നിരന്തരം വിളിക്കുമ്പോൾ ഫോണെടുക്കാതെ ഒഴിഞ്ഞുമാറുന്നത് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വിളിച്ചിട്ട് ഇതുവരെ കിട്ടാത്ത അനുഭവം ഫർഹാനിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് എൻഎ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു. ബിൽ അടക്കാൻ പ്രയാസമുണ്ടെന്ന് പറഞ്ഞ് ഒരു രോഗിയുടെ ബന്ധുക്കൾ തന്നെ സമീപിച്ചപ്പോൾ ഇക്കാര്യം ഫർഹാൻ യാസീനെ അറിയിച്ചിരുന്നു. ഒരു നിമിഷം പോലും മൃതദേഹം ആശുപത്രിയിൽ കിടത്തില്ലെന്നും ബില്ലിന്റെ കാര്യമെല്ലാം പിന്നീട് നോക്കാമെന്ന് പറഞ്ഞ അനുഭവം തനിക്കുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

അസുഖം മൂർച്ഛിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബിൽ അടക്കാത്തതിന്റെ പേരിൽ ഒരുനിമിഷം പോലും വിട്ടുകൊടുക്കാൻ മടിക്കില്ലെന്ന് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. ജില്ലയിൽ ഏതെങ്കിലും രോഗികൾ സാമ്പത്തിക പ്രയാസം മൂലം ചികിത്സ കിട്ടാതെയുണ്ടെങ്കിൽ അവർക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നൽകുന്ന കാര്യത്തിൽ കിംസ് ആശുപത്രി പ്രത്യക താത്പര്യം  എടുക്കുമെന്നും ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഇത്തരം പ്രയാസം അനുഭവിക്കുന്നവരെക്കുറിച്ച് അറിയിച്ചാൽ അത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന്റെ സമയത്ത് കാസർകോട് ജില്ലക്കാരെ ചേർത്ത് നിർത്തിയത് പോലെ തുടർന്നും ഏത് പ്രതിസനാധി ഘട്ടത്തിലും കിംസ് ആശുപത്രി കൂടെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി 

ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മാധ്യമ പ്രവർത്തകർക്കൊപ്പം കാസർകോട്ടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങളും സംബന്ധിച്ചു.

പെൽഡ് എന്താണ്?

പെൽഡ് എന്നത് നടുവേദനയ്ക്കുള്ള ഒരു നൂതന ചികിത്സാ രീതിയാണ്. നേരത്തെ നടുവേദനയ്ക്ക് ശസ്ത്രക്രിയ ചെയ്യുമ്പോൾ വലിയ മുറിവുകൾ ഉണ്ടാക്കി തള്ളിയ ഡിസ്ക് നീക്കം ചെയ്യേണ്ടി വരുമായിരുന്നു. പെൽഡിൽ ഈ രീതി മാറി. വളരെ ചെറിയ ഒരു സുഷിരത്തിലൂടെ നേർത്ത ഒരു എൻഡോസ്കോപ്പ് ഉപയോഗിച്ച് തള്ളിയ ഡിസ്ക് നീക്കം ചെയ്യുന്നതാണ് ഈ രീതി. ഇത് കൊണ്ട് വേദന വേഗത്തിൽ ശമിക്കുകയും രോഗിക്ക് ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കുകയും ചെയ്യുമെന്ന് കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ന്യൂറോ സർജറി മേധാവി ഡോ. മഹേഷ് ഭട്ട് ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സ്പൈൻ സർജറി എൻഡോസ്കോപ്പ് (Spine Surgery Endoscope) എന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നതാണ് കിംസ് ശ്രീചന്ദിലെ പെൽഡ് ചികിത്സയെ വേറിട്ട് നിർത്തുന്നത്.

പെൽഡിന്റെ ഗുണങ്ങൾ

പെൽഡ് നടപടിക്രമം വളരെ ചെറുതായതിനാൽ രോഗിക്ക് കുറഞ്ഞ ദിവസങ്ങൾ മാത്രമേ ആശുപത്രിയിൽ കഴിയേണ്ടി വരൂ. പലർക്കും 24 മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് പോകാൻ സാധിക്കും. പരമ്പരാഗത ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ പെൽഡിൽ വേദനയും അസ്വസ്ഥതയും വളരെ കുറവാണ്. പെൽഡിൽ തീരെ ചെറിയ മുറിവ് മാത്രമേ ഉണ്ടാകൂ. ഇത് പേശികൾക്കും കോശങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പെൽഡിൽ രക്തനഷ്ടവും വളരെ കുറവാണ്.

പെല്‍ഡ് ശസ്ത്രക്രിയ ലോക്കല്‍ അനസ്തീഷ്യയിലാണ് നടത്തുന്നത്. ഇത് രോഗിക്ക് കൂടുതല്‍ സുഖകരമായ അനുഭവം നല്‍കുന്നു. പെല്‍ഡിന്റെ ഏറ്റവും വലിയ ഗുണം വേഗത്തിലുള്ള രോഗശാന്തിയാണ്. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കും. പെൽഡിൽ അണുബാധ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ എല്ലാ ഗുണങ്ങളും കൂടി ചേരുമ്പോൾ, നടുവേദനയെ നേരിടുന്നവർക്ക് പെൽഡ് ഒരു വലിയ ആശ്വാസമായി മാറുന്നു.
പ്രശസ്ത ന്യൂറോ - സ്പൈൻ സർജൻ ഡോ. മഹേഷ് ഭട്ടാണ് കിംസ് ശ്രീചന്ദ് ആശുപത്രിയിലെ പെൽഡ് ക്ലിനിക്ക് നയിക്കുന്നത്. 

കൂൾഡ് ആർഎഫ് ചികിത്സ

വേദനയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന അതിനൂതനമായ ഒരു ചികിത്സയാണ് കൂൾഡ് ആർഎഫ് ചികിത്സ (Cooled radiofrequency (RF) treatment). ഈ ചികിത്സയിൽ, തണുപ്പിച്ച റേഡിയോഫ്രീക്വൻസി ഊർജം  ഉപയോഗിച്ച് ശരീരത്തിലെ വേദന സന്ദേശങ്ങൾ അയയ്ക്കുന്ന നാഡികളെ ലക്ഷ്യമാക്കി സുരക്ഷിതമായി നശിപ്പിക്കുന്നു. ഇതിന്റെ പ്രധാന പ്രത്യേകത, വേദനയുടെ ഉറവിടത്തെ നേരിട്ട് ലക്ഷ്യമാക്കി ചികിത്സിക്കാൻ സാധിക്കുന്നു എന്നതാണ്. 

അതായത്, വേദനയ്ക്ക് കാരണമാകുന്ന ഭാഗത്തെ മാത്രം ലക്ഷ്യമാക്കുന്നതിനാൽ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ വേദന ശമിപ്പിക്കാൻ സാധിക്കും. ഈ ചികിത്സയിൽ ഉപയോഗിക്കുന്ന റേഡിയോഫ്രീക്വൻസി ഊർജം ശരീരത്തിന് ഹാനികരമല്ല. മരുന്നുകൾ കഴിക്കുന്നതോ ശസ്ത്രക്രിയ ചെയ്യുന്നതോ പോലുള്ള സാധാരണ ചികിത്സാരീതികൾക്ക് പകരമായി സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ചികിത്സയാണിത്.

നടുവേദന പോലുള്ള വിവിധ തരത്തിലുള്ള വേദനകൾക്ക് കൂൾഡ് ആർഎഫ് ചികിത്സ ഫലപ്രദമാണ്. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഈ ചികിത്സ, നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകും.

റീജനറേറ്റീവ് മെഡിസിൻ

ശരീരത്തിലെ കേടായ ഭാഗങ്ങൾ പുനർനിർമിക്കുക എന്നത് ഒരു കാലത്ത് അസാധ്യമായ സ്വപ്നമായിരുന്നു. എന്നാൽ റീജനറേറ്റീവ് മെഡിസിൻ എന്നറിയപ്പെടുന്ന ഈ പുത്തൻ ശാസ്ത്രശാഖ, ആ സ്വപ്നത്തെ യാഥാർഥ്യമാക്കുകയാണ്. പ്രായം, രോഗം അല്ലെങ്കിൽ അപകടം മൂലം നശിച്ചുപോയ കോശങ്ങളും  അവയവങ്ങളും പുനർജനിപ്പിക്കുക എന്നതാണ് ഈ മേഖലയുടെ ലക്ഷ്യം.

അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ, ഗവേഷകർ പുതിയ ടിഷ്യൂകളും അവയവങ്ങളും വളർത്തിയെടുക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. അസ്ഥിരോഗങ്ങൾ അടക്കം നിരവധി ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയിൽ റീജനറേറ്റീവ് മെഡിസിൻ വലിയ പ്രതീക്ഷ നൽകുന്നു. 

ഡിസ്ക് പ്രശ്നങ്ങൾ, അസ്ഥികൂടത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാം. ഇത്തരം അവസ്ഥകളിൽ, റീജനറേറ്റീവ് മെഡിസിൻ വലിയ പ്രതീക്ഷയാണ്. സ്റ്റെം സെൽ ചികിത്സ പോലുള്ള റീജനറേറ്റീവ് തെറാപ്പികൾ കേടായ ഡിസ്കുകൾ പുനരുജ്ജീവിപ്പിക്കാനും, അസ്ഥികൂടത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇത് സർജറിക്ക് മികച്ചൊരു ബദലായി മാറുകയും, രോഗികൾക്ക് വേദനയില്ലാത്ത ഒരു ജീവിതം തിരിച്ചുനൽകുകയും ചെയ്യുന്നു. കിംസ് ശ്രീചന്ദിലെ പുതിയ റീജനറേറ്റീവ് മെഡിസിൻ വിഭാഗം, നടുവേദനയുള്ള രോഗികൾക്ക് ഇത്തരം അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും

പ്രതീക്ഷയുടെ വെളിച്ചം

ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മികച്ച സേവനങ്ങൾക്ക് പേരുകേട്ട കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഒക്ടോബർ ഒന്ന് മുതലാണ് കണ്ണൂരിൽ സാന്നിധ്യം അറിയിച്ചത്. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണിത്. രാജ്യത്തുടനീളം അനേകർക്ക് പ്രതീക്ഷയുടെയും രോഗശാന്തിയുടെയും വെളിച്ചം പകർന്നു നൽകിയ കിംസ് ഇനി തൊട്ടടുത്തും ആരോഗ്യരംഗത്തും വിശ്വാസത്തിന്റെയും അനുകമ്പയുടെയും സമാനതകളില്ലാത്ത മെഡിക്കൽ വൈദഗ്ധ്യത്തിന്റെയും പ്രതീകമായുണ്ട്. 

കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങി ഓർത്തോപെഡിക്സ് വരെയുള്ള വിവിധ മേഖലകളിലെ ചികിത്സാ സൗകര്യങ്ങൾ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ലഭ്യമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന നിയോനാറ്റോളജി ആൻഡ് പീഡിയാട്രിക്സ് ഇന്റൻസീവ് കെയർ യൂണിറ്റ്, കോസ്മെറ്റിക് സർജറി, ഇന്റർവെൻഷണൽ റേഡിയോളജി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റോബോട്ടിക് സർജറി സൗകര്യം കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ലഭ്യമാവുകയാണ്. യൂറോ ഓങ്കോളജി, ഓങ്കോ സർജറി, മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങിയവയ്ക്കും റോബോട്ടിക് സർജറി സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ, ലിവർ, കിഡ്നി, ഹാർട്ട് ആൻഡ് ലംഗ്സ് ട്രാൻസ്പ്ലാൻറ് എന്നീ സങ്കീർണ ശസ്ത്രക്രിയകൾക്കും കിംസ് ശ്രീചന്ദ് ഒരുങ്ങുകയാണ്.

350 കിടക്കകളുള്ള ഒരു ആധുനിക ആശുപത്രിയായി കിംസ് ശ്രീചന്ദ് വിപുലീകരിക്കാനുള്ള പദ്ധതികളും നടന്നുവരുന്നതായി വാർത്താസമ്മേളനത്തിൽ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.  എട്ടുമാസത്തിനുള്ളിൽ ഓങ്കോളജി ചികിത്സാ വിഭാഗം ആരംഭിക്കുകയും സമ്പൂർണ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായി മാറുകയും ചെയ്യും എന്നതാണ് ലക്ഷ്യം. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ സംഘവും ചേർന്ന് കിംസ് ആശുപത്രി ആരോഗ്യരംഗത്ത് പുതിയ അധ്യായം രചിക്കുകയാണ്.

പണമില്ലാത്തതിനാൽ ഒരാളുടെ ചികിത്സ നിഷേധിക്കരുതെന്ന ഉന്നതമായ മൂല്യത്തോടെയാണ് കിംസ് പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള വിവിധ സഹായ പദ്ധതികളും ആശുപത്രിയിൽ നടപ്പിലാക്കുന്നുണ്ട്. കിംസ് ആശുപത്രിയുടെ വരവ് കാസർകോടിന്റെ ആരോഗ്യരംഗത്തും ഒരു വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആരോഗ്യ സംവിധാന രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോടിനെ സംബന്ധിച്ച് തൊട്ടടുത്ത് അത്യാധുനിക സൗകര്യങ്ങളും ഉയർന്ന നിലവാരമുള്ള ചികിത്സയും ലഭ്യമാക്കുന്ന കിംസ് ആശുപത്രി അനുഗ്രഹമാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. 

വാർത്താസമ്മേളനത്തിൽ കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദും പങ്കെടുത്തു. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ചികിത്സ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9495892239.

#KIMS #DayCareSpineClinic #PainRelief #HealthCare #InnovativeMedicine #Kannur

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia