city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kidney Diet | വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങളെ കുറിച്ച് അറിയാം

കൊച്ചി: (KasargodVartha) ഇന്നത്തെ തിരിക്കിട്ട ജീവിത യാത്രയില്‍ പലര്‍ക്കും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനൊന്നും പറ്റാറില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള അസുഖങ്ങളാണ് പിടിപെടുന്നത്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്ക. ശരീരം വൃത്തി ആക്കി സൂക്ഷിക്കുക എന്നതാണ് വൃക്കയുടെ ജോലി.

ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്സിനെ അരിച്ച് മാറ്റി പുറന്തള്ളുന്നു. കൂടാതെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, മൂത്രത്തിലൂടെ മാലിന്യങ്ങളെ പുറന്തള്ളല്‍, ശരീരത്തില്‍ ഫ്ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുക എന്നിവയെല്ലാം വൃക്കയുടെ ഉത്തരവാദിത്തമാണ്.

Kidney Diet | വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങളെ കുറിച്ച് അറിയാം
 

എന്നാല്‍ വൃക്കയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചാല്‍ ഈ പ്രവൃത്തികള്‍ ഒന്നും തന്നെ നടക്കാതെ വരുന്നു. രക്തത്തിലെ മാലിന്യത്തെ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ അത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ വൃക്കയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അതിനായി കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

കഴിക്കേണ്ടവ

*കോളിഫ്ളവര്‍

കിഡ്നി രോഗമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. ഇതില്‍ ധാരാളം ന്യൂട്രിയന്‍സ് അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ കെ, ഫൊളേറ്റ് എന്നിവയെല്ലാം ധാരാളം ഉണ്ട്. കിഡ്നി അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും കോളിഫ്‌ളവര്‍ വളരെ ഗുണം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു തരത്തിലും ഇത് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി വിടരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. പ്രത്യേകിച്ച് കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും മുട്ടയുടെ വെള്ള ഒഴിവാക്കരുത്. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തില്‍ അതിന്റേതായ മാറ്റങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

*ബ്ലൂബെറി

ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ബ്ലൂബെറി. ഇതിലുള്ള ആന്റി ഓക്സിഡന്റ് കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ മറ്റ് പല രോഗങ്ങളേയും പ്രതിരോധിക്കുന്നു. മാത്രമല്ല കിഡ്നി രോഗമുള്ളവര്‍ക്ക് ദോഷകരമാവുന്ന പൊട്ടാസ്യത്തിന്റെ അളവ് ഇതില്‍ വളരെ കുറവാണ്.

*മുന്തിരി

മുന്തിരി പലതരത്തിലുണ്ട്. ഇതില്‍ ചുവന്ന മുന്തിരിയാണ് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നത്. ഫ്ളവനോയ്ഡുകളുടേയും ആന്റി ഓക്സിഡന്റിന്റേയും കലവറയാണ് മുന്തിരി. പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പ്രതിരോധം തീര്‍ക്കുന്നതിനും മുന്തിരി സഹായിക്കുന്നു.

കഴിക്കാന്‍ പാടില്ലാത്തത്

*വാഴപ്പഴം

എല്ലാ പഴങ്ങളും ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് വാഴപ്പഴം. എന്നാല്‍ കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും വാഴപ്പഴം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. വാഴപ്പഴം കഴിക്കുന്നത് മറ്റ് ഗുണങ്ങള്‍ നല്‍കുമെങ്കിലും കിഡ്നി രോഗമുള്ളവരില്‍ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

*പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും പൊതുവെ എല്ലാവരും കഴിക്കുന്നത് തന്നെ. ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഗുണങ്ങളെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ വൃക്ക രോഗമുള്ളവര്‍ ഒരു കാരണവശാലും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതാണ് കാരണം.

*ബ്രൗണ്‍ റൈസ്

ചുവന്ന അരി അഥവാ ബ്രൗണ്‍ റൈസ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇതില്‍ പൊട്ടാസ്യത്തിന്റേയും ഫോസ്ഫറസിന്റേയും അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ വൃക്കരോഗമുള്ളവരില്‍ ഇത് വിപരീത ഫലം ഉണ്ടാക്കുന്നു. അതുകൊണ്ട് വൃക്ക രോഗമുള്ളവര്‍ ഇത് കഴിക്കരുത്. ഇനി കഴിക്കാന്‍ അത്രക്ക് ആഗ്രഹമുണ്ടെങ്കില്‍ വളരെ കുറച്ച് മാത്രം കഴിക്കുക

*ആവൊക്കാഡോ

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന കൊഴുപ്പ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പൊട്ടാസ്യം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. വൃക്കരോഗമുള്ളവര്‍ ഒരു കാരണവശാലും ആവൊക്കാഡോ കഴിക്കാന്‍ പാടില്ലെന്നും ഇത് വിപരീത ഫലം ഉണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords: Kidney Diet: Foods to Eat and Avoid, Kochi, News, Kidney Diet, Food Tips, Health Tips, Health, Warning, Doctor, Kerala News.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia