3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 65കാരന് അറസ്റ്റില്‍
Oct 4, 2016, 10:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/10/2016) മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ 65കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കൈ ദിവ്യംപാറയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്വിമയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശി നടയ (65)യാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നോര്‍ത്ത് കോട്ടച്ചേരിയിലെ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു മജീദും കുടുംബവും. ട്രാഫിക് സര്‍ക്കിളിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്ത് ഭക്ഷണം വാങ്ങിക്കാന്‍ പോയതായിരുന്നു. ഭാര്യ സറീനയും മകള്‍ ഫാത്വിമയും റിക്ഷയില്‍ തന്നെ ഇരുന്നു. ഈ സമയത്താണ് നടയയെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സറീനയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നടയയെ പിടികൂടി പോലീസിലേല്പിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kanhangad, arrest, Police, case, complaint, Kidnapping attempt: 65 year old arrested.