ഖാസി കേസ്: അനിശ്ചിതകാല സമരം 18-ാം ദിവസം പിന്നിട്ടു
May 17, 2016, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 17/05/2016) പ്രമുഖ മതപണ്ഡിതനും മംഗളൂരു ഉള്‍പെടെ നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം 18 ദിനം പിന്നിട്ടു.
ആറ് വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹത കണ്ടെത്താതെ വട്ടം കറക്കുന്ന ക്രൈബ്രാഞ്ചിനെതിരെയും കേസ് അട്ടിമറിച്ച ലോക്കല്‍ പോലീസിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും നടത്തിവരുന്ന അനിശ്ചിതകാല സമരം 18-ാം ദിവസം പിന്നിടുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എം ഐ സി ഷാര്‍ജ കമ്മിറ്റിയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയും സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി പി അലി ഫൈസി ഉദ്ഘാടനം ചെയ്തു. ഇ വി ഹംസത്തു സഅദി, സി എച്ച് ഇഖ്ബാല്‍, അബൂബക്കര്‍ സാലൂദ് നിസാമി, ലത്തീഫ് മൗലവി, ഹാഷിം ദാരിമി, ഹുസൈന് തങ്ങള്‍ പൊവ്വല്‍, അബ്ദുല്ല മൗലവി പാണലം, ഷാഫി ഹാജി ബേക്കല്‍, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, സലാം ഹാജി കുന്നില്‍, ടി എം എ റഹിമാന്‍, അബ്ദുല്ല കോട്ട, അഹമ്മദ്, മുഹമ്മദ് പടുപ്പ്, സി എം അബ്ദുല്ല കുഞ്ഞി ഹാജി, ജമാലുദ്ദീന്‍ ബുര്‍ഹാനി, സലാം പള്ളങ്കോട്, മുനീര്‍ സി എ, ഷാഫി ദേളി, ഇബ്രാഹിം ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഇ അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.

Keywords: Khaz, Kasaragod, Kerala, Protest, Committee, Case, Death, Solidarity, Mystery.