city-gold-ad-for-blogger

Golden Jubilee | 'കേശവാനന്ദ ഭാരതി കേസ്‌ വിധി:' എടനീർ മഠത്തിൽ സുവർണ ജൂബിലിക്ക് തുടക്കമായി

കാസർകോട്: (www.kasrgodvartha.com) ‘കേശവാനന്ദഭാരതി കേസ്‌’ വിധിയുടെ സുവർണ ജൂബിലി ആഘോഷത്തിന് സുപ്രീം കോടതി ജഡ്‌ജ്‌ ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ട്‌ ഉദ്ഘാടനം ചെയ്‌തതോടെ എടനീർ മഠത്തിൽ തുടക്കമായി.
    
Golden Jubilee | 'കേശവാനന്ദ ഭാരതി കേസ്‌ വിധി:' എടനീർ മഠത്തിൽ സുവർണ ജൂബിലിക്ക് തുടക്കമായി

ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാൻ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ സുവർണ ജൂബിലിയാണ് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. കാസർകോട് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. എം നാരായണ ഭട്ട് അധ്യക്ഷനായി. കേരള ഹൈകോടതി ജഡ്‌ജ്‌ ജസ്റ്റിസ് കെ നഗരേഷ് മുഖ്യ പ്രഭാഷണം നടത്തി.

എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി, അഡ്വ.കെ ആർ ആചാര്യ, അഡ്വ.കെ മുരളീധര ബളകുരായ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ മംഗളൂരു ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രിഥ്വിരാജ് റായ് വിഷയം അവതരിപ്പിച്ചു. കർണാടക ഹൈകോടതി അഭിഭാഷകൻ അഡ്വ. ഉദയ് ഹൊള്ള, അഡ്വ. ടി ആസഫലി, അഡ്വ. കെ മണികണ്ഠൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
     
Golden Jubilee | 'കേശവാനന്ദ ഭാരതി കേസ്‌ വിധി:' എടനീർ മഠത്തിൽ സുവർണ ജൂബിലിക്ക് തുടക്കമായി

Keywords: Kasaragod News, Kerala News, Golden Jubilee, Edneer News, Malayalam News, 'Keshav Ananda Bharati Case Verdict:' Golden Jubilee Begins at Edneer Mutt. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia