city-gold-ad-for-blogger

Found Dead | ചെങ്ങന്നൂര്‍ സ്വദേശിയായ ബിരുദ വിദ്യാര്‍ഥി കര്‍ണാടകയിലെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ആലപ്പുഴ: (www.kasargodvartha.com) ചെങ്ങന്നൂര്‍ സ്വദേശിയായ ബിരുദ
വിദ്യാര്‍ഥിയെ കര്‍ണാടകയിലെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയനാട് തോനയ്ക്കാട് മധുസദനത്തില്‍ എം അഖിലേഷാണ് (20) മരിച്ചത്. കര്‍ണാടക കോലാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡികല്‍ കോളജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ചെറിയനാട്ട് ഞായറാഴ്ച (10.09.2023) നടക്കാനിരിക്കെയാണ് സംഭവം. ഗൃഹപ്രവേശത്തിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടികറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Found Dead | ചെങ്ങന്നൂര്‍ സ്വദേശിയായ ബിരുദ വിദ്യാര്‍ഥി കര്‍ണാടകയിലെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍
 
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അഖിലേഷ് ഹോസ്റ്റല്‍ മുറിയിലേക്ക് പോയിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന്, ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജനലിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അഖിലേഷിനെ കണ്ടെത്തിയതെന്ന് കോലാര്‍ ഗുല്‍പേട്ട് പൊലീസ് പറഞ്ഞു.

മധ്യപ്രദേശില്‍ ഇന്‍ഡ്യന്‍ കോഫി ഹൗസ് ജീവനക്കാരനായ എം സി മനുവിന്റെയും വി ജെ ശ്രീകലയുടെയും മകനാണ്. സഹോദരന്‍: എം.അമലേഷ്. സംസ്‌കാരം 10ന് വീട്ടുവളപ്പില്‍ നടക്കും.

Keywords: News, Kerala, Kerala-News, Top-Headlines, Alappuzha-News, Alappuzha News, Chengannur News, Kolar, Gulpet Police Station, Karnataka, Keralite, Student, College, Hostel, Keralite Student Found Dead at Karnataka College Hostel.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia