city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bumper Winner | നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും കോടിശ്വരന്‍; സമ്മര്‍ ബംപര്‍ ആലക്കോട്ടെ ഓടോ റിക്ഷ തൊഴിലാളിക്ക്

കണ്ണൂര്‍: (KasargodVartha) ഇന്നലെ വരെ സാധാരണക്കാരനായിരുന്ന ഓടോ റിക്ഷ തൊഴിലാളി നേരം ഇരുട്ടി വെളുത്തപ്പോള്‍ കോടീശ്വരനായി. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ കാര്‍ത്തികപുരത്തെ ഓടോ റിക്ഷ ഡ്രൈറുടെ തലവരയാണ് ഭാഗ്യം മാറ്റി മറിച്ചത് 'സംസ്ഥാന സര്‍കാരിന്റെ സമ്മര്‍ ബംപറായ പത്തു കോടിയാണ് ഇയാള്‍ക്ക് അടിച്ചത്. നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യവാനെ കണ്ണൂരില്‍ നിന്നും കണ്ടെത്തിയത്.

ആലക്കോട് കാര്‍ത്തികപുരം സ്വദേശിയായ നാസറിനാണ് (49) പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാര്‍ത്തികപുരത്തെ രാജരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടികറ്റിനാണ് സമ്മാനം ലഭിച്ചത്. കാര്‍ത്തികപുരത്തെ ഓടോ ഡ്രൈവറാണ് നാസര്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് നാസര്‍ ടികറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

Bumper Winner | നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും കോടിശ്വരന്‍; സമ്മര്‍ ബംപര്‍ ആലക്കോട്ടെ ഓടോ റിക്ഷ തൊഴിലാളിക്ക്
 

'ആറ് മണിക്കാണ് ടികറ്റ് വില്‍ക്കുന്ന ഇടത്ത് വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പര്‍ അവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി ഏഴര ആയപ്പോള്‍ വീണ്ടും വന്നു. അപ്പോഴും ടികറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടുപോയില്ലേ എന്ന് ചോദിച്ചതിനു ശേഷമാണ് ടികറ്റ് എടുത്തത്. കറക്ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്', എന്നാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിനെ കുറിച്ച് നാസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബമ്പര്‍ അടിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നാസര്‍ ടികറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറയുന്നത്.

'ഒരു ടികറ്റേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടികറ്റിന് അടിക്കാന്‍ സാധ്യതയുണ്ടെന്ന് നാസര്‍ പറഞ്ഞിട്ട് പോയി. പത്ത് മിനുറ്റ് കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ ടികറ്റ് ഇവിടെ തന്നെ ഉണ്ട്. ഇതടിക്കും എന്ന് പറഞ്ഞ് ടികറ്റ് എടുക്കുകയും ചെയ്തു. അതിന് സമ്മാനം കിട്ടുകയും ചെയ്തു. സമ്മാനം അടിച്ച വിവരം പുള്ളി തന്നെയാണ് വന്ന് പറഞ്ഞത്. അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും പുള്ളി തന്നെയാണ്'- എന്നായിരുന്നു രാജുവിന്റെ കമന്റ്.

ബുധനഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടികറ്റ് വിറ്റതെന്നും പിന്നാലെ അറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആരാകും ആ ഭാഗ്യവാന്‍ എന്ന കാത്തിരിപ്പില്‍ ആയിരുന്നു കേരളം മുഴുവന്‍. ഒടുവില്‍ നാസര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് ഒരു ബംപര്‍ സമ്മാനം കണ്ണൂരില്‍ അടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Keywords: Kerala Summer Bumper lottery results announced, Kannur, News, Kerala Summer Bumper Lottery Results, Announced, Winner, Ticket, Nasar, Agency, Kerala News.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia