city-gold-ad-for-blogger

Schools | 2 മാസത്തെ വേനലവധിക്ക് വിട; സ്‌കൂളുകള്‍ വ്യാഴാഴ്ച തുറക്കും; പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ ഒരുങ്ങി വിദ്യാലയങ്ങള്‍; കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ഇത്തവണ വൃക്ഷത്തൈ നട്ട് പഠിച്ചുതുടങ്ങും

കാസര്‍കോട്: (www.kasargodvartha.com) കളിചിരികളുടെ രണ്ട് മാസത്തെ വേനലവധിക്ക് ശേഷം അക്ഷരലോകത്തേക്ക് പുതിയ കൂട്ടുകാരെ വരവേല്‍ക്കാനൊരുങ്ങി ജില്ലയിലെ സ്‌കൂളുകള്‍. ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം നിറങ്ങളുടെയും സന്തോഷത്തിന്റെയും ഉത്സവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്‌കൂളുകള്‍. ജില്ലാതല പ്രവേശനോത്സവം തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണത്തോടെ ആരംഭിക്കുന്ന പ്രവേശനോത്സവത്തില്‍ സ്വാഗത നൃത്തവും പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറും.
   
Schools | 2 മാസത്തെ വേനലവധിക്ക് വിട; സ്‌കൂളുകള്‍ വ്യാഴാഴ്ച തുറക്കും; പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ ഒരുങ്ങി വിദ്യാലയങ്ങള്‍; കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ഇത്തവണ വൃക്ഷത്തൈ നട്ട് പഠിച്ചുതുടങ്ങും

എം.എല്‍.എമാരായ സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും. സമഗ്രശിക്ഷാ കേരളം നൂതന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച വിദ്യായത്തനുള്ള അവാര്‍ഡ് ജില്ലാതല പ്രവേശനോത്സവത്തില്‍ വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് റംഷി പട്ടുവത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ അഥീന നാടക-നാട്ടറിവ് വീട് നാട്ടുമൊഴി (വായ്മൊഴി-വരമൊഴിപ്പാട്ടുകള്‍) അവതരിപ്പിക്കും.

പഠിച്ചുതുടങ്ങാം വൃക്ഷത്തൈ നട്ട്

പുതുതായി സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കി, ജില്ലാ പഞ്ചായത്ത് വേറിട്ട സ്വീകരണമൊരുക്കും. ജില്ലയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്‌കൂളുകളിലെത്തിക്കും. സ്‌കൂള്‍ പ്രവേശന ദിവസമായ ജൂണ്‍ ഒന്നിന് ജില്ലാതല പ്രവേശനോത്സവം നടക്കുന്ന തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും.

ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിവിധ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ വൃക്ഷത്തൈ നടും. ജൂണ്‍ അഞ്ചിന് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ദ്ധതിക്ക് സമാപനമാവും. സ്‌കൂളുകളിലേക്കുള്ള വൃക്ഷത്തൈകള്‍ തയ്യാറാണെന്നും വിവിധ ഇടങ്ങളിലെത്തിച്ച വൃക്ഷത്തൈകള്‍ ശേഖരിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അറിയിച്ചു.
  
Schools | 2 മാസത്തെ വേനലവധിക്ക് വിട; സ്‌കൂളുകള്‍ വ്യാഴാഴ്ച തുറക്കും; പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ ഒരുങ്ങി വിദ്യാലയങ്ങള്‍; കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ ഇത്തവണ വൃക്ഷത്തൈ നട്ട് പഠിച്ചുതുടങ്ങും

പാഠപുസ്തകം, യൂണിഫോം വിതരണം അതിവേഗം

ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക യൂണിഫോം വിതരണം 90 ശതമാനത്തിന് മുകളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. മാര്‍ച്ച് 27ന് ആരംഭിച്ച പാഠപുസ്തക വിതരണം 91 ശതമാനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മെയ് 31 വരെ ജില്ലയില്‍ വിവിധ ഉപജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കായി 1,18,2899 പുസ്തകങ്ങള്‍ വിതരണം ചെയ്തു

മഞ്ചേശ്വരം ഉപജില്ലാതല പ്രവേശനോത്സവം എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്യും

മഞ്ചേശ്വരം ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മഞ്ചേശ്വരം ഗവണ്‍മെന്റ് വെല്‍ഫെയര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ നടക്കും. ജൂണ്‍ ഒന്നിന് രാവിലെ 10ന് നടക്കുന്ന ചടങ്ങ് എ.കെ.എം.അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മോന്തെരോ അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം ഉപജില്ലാ എ.ഇ.ഒ വി.ദിനേശ് ആമുഖ പ്രസംഗം നടത്തും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംഷീന, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.രഘുറാം ഭട്ട്, ഡിഇ.ഒ എന്‍.നന്ദികേശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

വിദ്യാകിരണ്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍, എസ്.എസ്.കെ കാസര്‍കോട് ഡി.പി.ഒമാരായ ഡി.നാരായണ, എം.എം.മധുസൂദനന്‍, കെ.പി.രഞ്ജിത്ത്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് സിദ്ദിഖ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ഷേണായി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡണ്ട് എം.രാധ, ക്ഷേമ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ദിനേശ്, ബി.പി.സി മഞ്ചേശ്വരം ബി.ആര്‍.സി പി.വിജയ കുമാര്‍, മഞ്ചേശ്വരം സി.ഐ സന്തോഷ് കുമാര്‍, ബി.ആര്‍.സി മഞ്ചേശ്വരം ട്രെയിനര്‍ ജോയ്, പി.ഇ.സി മഞ്ചേശ്വരം സെക്രട്ടറി എസ്.ശിവറാം ഭട്ട്, യു.പുരുഷോത്തം ദാസ്, ബി.ദിനേശ്, എം.ജയന്ത, സീന മറിയം, അബ്ദുല്‍ റഹ്മാന്‍, രശ്മീന തുടങ്ങിയവര്‍ പങ്കെടുക്കും. ജി.ഡബ്‌ള്യു.എല്‍.പി.എസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.സുകേഷ് സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ സോണിയ ജ്യോതി നന്ദിയും പറയും.

Keywords: Kerala Schools, New Academic Year, Education News, Kerala News, Kasaragod News, Malayalam News, Kasaragod School, Students of Kasaragod, Kerala schools to reopen on June 1.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia