സംസ്ഥാന കലോത്സവത്തിന്റേത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം; നന്ദിയറിയിച്ച് വിവിധ സബ്കമ്മിറ്റികള്‍
Dec 2, 2019, 19:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) കാഞ്ഞങ്ങാട്ടു വെച്ചു നടന്ന അറുപതാമത് സംസ്ഥാന കലോത്സവത്തിന്റേത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് വിവിധ സബ്കമ്മിറ്റികള്‍ അറിയിച്ചു. കലോത്സവം സംഘാടന മികവുകൊണ്ട് വിജയം നേടിയിരുന്നു. ഉപസമിതികളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലം ലഭിച്ചു. പ്രോഗ്രാം കമ്മിറ്റി കൃത്യമായ ആസൂത്രണത്തിലും സമയനിഷ്ഠമായ പ്രവര്‍ത്തനത്തിലും ശ്രദ്ധ പുലര്‍ത്തിയതായും അഭിപ്രായമുണ്ടായി.
ഭക്ഷണക്കമ്മിറ്റിയും കേവലം ഭക്ഷണ വിതരണത്തിനപ്പുറം ഒരു ഭക്ഷണ സംസ്‌കാര സന്ദേശം പകര്‍ന്ന് നല്കി അത്യധികം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. സ്വീകരണക്കമ്മിറ്റിയാകട്ടെ സംഘാടന മികവിന്റെ പര്യായമായി .സമയബന്ധിതമായ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ രജിസ്‌ട്രേഷന്‍ കമ്മിറ്റിക്കും അഭിമാനിക്കാം. എല്ലാവര്‍ക്കും കൃത്യമായ താമസ സൗകര്യമൊരുക്കി പാകതയുള്ള പ്രവര്‍ത്തനമാണ് അക്കമഡേഷന്‍ കമ്മിറ്റി നടത്തിയത്. ഇതുവരെ കാണാന്‍ കഴിയത്തത്രയും പ്രചരണമാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ വിജയം. വെളിച്ചവും ശബ്ദവും ഏറ്റവും നന്നായി നല്കുകയും പരാതിക്കിടനല്കാത്ത വിധം ജാഗ്രത പുലര്‍ത്തിയുമാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വിജയത്തിലെത്തിയത്. സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി വലിയ വെല്ലുവിളികളെ സുന്ദരമായി തരണം ചെയ്തതായി സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ പി നാരായണന്‍ അഭിപ്രായപ്പെട്ടു.
കൗമാര കലാമേള സപ്തഭാഷാ സംഗമ ഭൂമിയിലായത് വൈവിധ്യങ്ങളുടെ മേളനം കൂടിയായെന്നും പന്തല്‍ നിര്‍മ്മാണത്തിന്റെ രാജ ശില്‍പ്പി ഉമ്മര്‍ പടുപ്പ് ചെറുതുരുത്തിയും സംഘവും പന്ത്രണ്ട് പകലിരവുകളെടുത്ത് പടുത്തുയര്‍ത്തിയ 31 പന്തലുകള്‍ കലോല്‍സവ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനം നേടിയെടുത്തതായും സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് അത്താഉള്ള പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Kanhangad, kalolsavam, Programme, Committee, Kerala School Kalolsavam; sign of unity