Support | ദുരന്ത - ദുരിത മുഖങ്ങളിൽ ചേര്‍ത്തുനിര്‍ത്തല്‍ കേരളത്തിന്റെ സവിശേഷതയെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ; ഹൃദയങ്ങള്‍ ഒന്നായി, അനാഥരായ കുട്ടികള്‍ക്ക് വീട് കൈമാറി
● അനാഥരായ വിദ്യാർഥികൾക്ക് സഹപാഠികളും അധ്യാപകരും മറ്റും ചേർന്ന് നിർമിച്ച വീട് കൈമാറി
● സ്‌കൂള്‍ അധികൃതര്‍ മന്ത്രിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി
● 11 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്.
മൊഗ്രാൽ: (KasargodVartha) മലയാളികളുടെ മനസും സംസ്കാരവും ലോകം അംഗീകരിച്ചതാണെന്നും ദുരന്തമുഖത്തും, ദുരിത മുഖത്തും കേരളീയരുടെ സാന്നിധ്യം അതിന് ഉദാഹരണമാണെന്നും സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി വി അബ്ദുർ റഹ്‌മാൻ അഭിപ്രായപ്പെട്ടു. അകാലത്തില്‍ മാതാപിതാക്കളെ നഷ്ടമായ മൊഗ്രാൽ ജിവിഎച്ച്എസ്എസിലെ, ഒരു കുടുംബത്തിലെ പറക്കമുറ്റാത്ത മൂന്ന് കുട്ടികൾക്കായി സഹപാഠികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും, ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ അധികൃതര്‍ മന്ത്രിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. ഇത് മാതൃകാപരമായ പ്രവത്തനമാണെന്നും ഈ ചേര്‍ത്തു നിര്‍ത്തല്‍ കേരളത്തിന്റെ സവിശേഷതയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും മിഠായി ഉപേക്ഷിച്ച് ആ പൈസ തങ്ങളുടെ ക്ലാസ് അധ്യാപകരെ ഏല്‍പ്പിച്ചു. ക്ലാസ് അധ്യാപകര്‍ എസ്.ആര്‍.ജി കണ്‍വീനര്‍ക്കും തുടര്‍ന്ന് പദ്ധതി കണ്‍വീനര്‍ക്കും തുക ദിനം പ്രതി എത്തിച്ചു കൊടുത്തപ്പോള്‍ ലക്ഷങ്ങള്‍ സ്വരൂപിക്കപ്പെട്ടു.
രക്ഷിതാക്കള്‍ ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നു. മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ അധ്യാപകരും ജീവനക്കാരും പൂര്‍വ വിദ്യാര്‍ഥികളും അകമഴിഞ്ഞു സഹായിച്ചു. പിടിഎ, എസ്എംസി, മദര്‍ പിടിഎ, സ്റ്റാഫ് കൗണ്‍സില്‍ സംവിധാനങ്ങള്‍ ശക്തമായ പിന്തുണയും നേതൃത്വവും നല്‍കി. 11 ലക്ഷം രൂപ ചെലവില്‍ പണി കഴിപ്പിച്ച വീടിന്റെ താക്കോല്‍ ദാനമാണ് മന്ത്രി വി അബ്ദുർ റഹിമാന്‍ നിര്‍വഹിച്ചത്.
ചടങ്ങിൽ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റര്‍ എം.എ അബ്ദുല്‍ ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ അഡ്വ. സരിത എസ് എൻ, ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീര്‍ കല്ലങ്കൈ, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ അബ്ദുൽ റിയാസ് കെ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മധുസൂദനൻ ടിപി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ പി, കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ്, കുമ്പള എ ഇ ഒ ശശിധര എം, ഡയറ്റ് കാസർകോട് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, ബിജുരാജ് വിഎസ്, അനിൽ കെ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, എസ്എം സി ചെയർമാൻ ആരിഫ് ടി എം, സിഎ സുബൈർ, ടി എം ശുഹൈബ്, സി എം ഹംസ, അഹമ്മദലി കുമ്പള, താജുദ്ദീൻ എം, അബ്ബാസ് നടുപ്പളം, വിഎച്ച്എസ്ഇ പ്രിൻസിപൽ പാർവതി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ അൻവർ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, വി മോഹനൻ,തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ എം സിദ്ദീഖ് റഹ്‌മാന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീണര്‍ എഫ്.എച്ച് തസ്‌നീം ന്ദിയും പറഞ്ഞു.
#Kerala #school #students #humanity #compassion #giving #education #India #orphanage #community