Revenue Recovery | ഹർതാൽ അതിക്രമ കേസ്: കാസർകോട്ട് കണ്ടുകെട്ടിയത് 5 പോപുലർ ഫ്രണ്ട് നേതാക്കളുടെ പേരിലുള്ള 8 സ്വത്തുക്കൾ; വീടുൾപെടെ ജപ്‌തി ചെയ്തു; നടപടികൾ പൂർത്തിയാക്കി റിപോർട് കൈമാറി
Jan 22, 2023, 13:33 IST
കാസർകോട്: (www.kasargodvartha.com) കഴിഞ്ഞ സെപ്റ്റംബറിലെ ഹർതാൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നാശനഷ്ടങ്ങൾക്ക് പകരമായി കാസർകോട് ജില്ലയിൽ അഞ്ച് പോപുലർ ഫ്രണ്ട് നേതാക്കളുടെ പേരിലുള്ള എട്ടിടത്തെ സ്വത്ത് കണ്ടുകെട്ടി. ഹൈകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ജപ്തി നടപടി സ്വീകരിക്കാന്‍ റവന്യൂ റികവറി വിഭാഗത്തോട് ആവശ്യപ്പെട്ടത്. കാസർകോട് ജില്ലയിൽ പോപുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമടക്കമുള്ളവയാണ് ജപ്‌തി ചെയ്തത്.
നായിമാർമൂല പെരുമ്പള പാലത്തിന് സമീപം പോപുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന അബ്ദുൽ സലാം ചെയർമാനായ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കെട്ടിടമുൾപെടെ 7.48 സെന്റ് സ്ഥലം, അബ്ദുൽ സലാമിന്റെ പേരിൽ നായന്മാർമൂലയിലുള്ള വീടുൾപെടെ 6.07 സെന്റ് സ്ഥലം, ഉമർ ഫാറൂഖിന്റെ നായിമാർമൂലയിലുള്ള 3.04 സെന്റ് സ്ഥലം, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായിരുന്ന സിടി സുലൈമാന്റെ സൗത് തൃക്കരിപ്പൂർ മൊട്ടമ്മലിലുള്ള വീടും പുരയിടവും ഉൾപെടെ 12 സെന്റ് സ്ഥലം, ചീമേനി കാക്കടവ് നങ്ങാരത്ത് സിറാജുദ്ദീന്റെ 1.04 ഏകർ സ്ഥലം, മഞ്ചേശ്വരം മീഞ്ച മിയപദവിലെ മുഹമ്മദലിയുടെ പേരിലുള്ള 16 സെന്റ് വീടും സ്ഥലവും എന്നിവയാണ് കണ്ടുകെട്ടിയത്.
കാസർകോട് താലൂകിൽ അഞ്ചിടത്തെയും ഹൊസ്ദുർഗ് താലൂകിൽ രണ്ടിടത്തെയും മഞ്ചേശ്വരം താലൂകിൽ ഒരിടത്തെയുമാണ് സ്വത്തുക്കൾ ജപ്തി ചെയ്തത്. നടപടിയെടുത്ത റിപോർട് തഹസിൽദാർമാർ റവന്യു റികവറി വിഭാഗം ഡെപ്യൂടി കലക്ടർ മുഖേന കലക്ടർക്ക് കൈമാറി. തുടർന്ന് റിപോർട് സംസ്ഥാന ലാൻഡ് റവന്യു കമീഷണർക്ക് അയച്ചു. ഹൈകോടതിയുടെയും സംസ്ഥാന സർകാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. അതാത് വിലേജ് ഓഫീസര്‍മാര്‍ വഴിയാണ് തഹസില്‍ദാര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വം നൽകിയത്. കാസർകോടിന് പുറമെ തൃശൂർ, വയനാട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുവകകളും കണ്ടുകെട്ടി.

Keywords: Latest-News, News, Top-Headlines, Land, Revenue, Popular front of india, Harthal, Kerala, Kasaragod, High Court of Kerala, Manjeshwaram, Hosdurg, Kerala Revenue Dept attaches properties of PFI leaders.