city-gold-ad-for-blogger

കേരള പ്രിന്റേർസ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നവംബർ 28ന്

കാസർകോട്: (www.kasargodvartha.com 26.11.2021) കേരള പ്രിന്റേർസ് അസോസിയേഷൻ (കെ പി എ) ജില്ലാ സമ്മേളനവും കുടുംബ സംഗമവും നവംബർ 28 ന് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജീവൻ മാനസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് വൈ വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്‌ അധ്യക്ഷത വഹിക്കും.
                       
കേരള പ്രിന്റേർസ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നവംബർ 28ന്

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രിന്റിംഗ് എക്സിബിഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് പി എ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ബുള്ളറ്റിൻ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം ജയറാം നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ വിനയരാജ മുഖ്യാതിഥിയായിരിക്കും

ഉച്ചയ്ക്ക് രണ്ട് മണിക്ക് കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ മുഖ്യാതിഥിയായിരിക്കും. ഷോപ്സ് ആൻഡ് കമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വെൽഫെയർ ഫൻഡ് ബോർഡ് ജില്ലാ എക്സിക്യൂടീവ് ഓഫീസർ വി അബ്ദുസ്സലാം സംസാരിക്കും. തുടർന്ന് യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഫയിംസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികൾ അരങ്ങേറും.

കണ്ണ് കെട്ടി റിവേഴ്സിൽ കീബോർഡ് വായിച്ച ഏഷ്യൻ ബുക് റെകോർഡ്സിലും ഇൻഡ്യൻ ബുക് ഓഫ് റെകോർഡ്സിലും ഇടം നേടിയ അമല രവീന്ദ്രൻ, സിനിമാ സീരിയൽ താരം കലാഭവൻ നന്ദന തുടങ്ങിയ പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി ബുക് ഫെയറും സുഭാഷ് വനശിയുടെ ഡിജിറ്റൽ ഫോടോ പ്രദർശനവും ഉണ്ടാവും. ഓൾ ഇൻഡ്യ ഫെഡറേഷൻ ജി ബി അംഗം സിബി കൊടിയംകുന്നേൽ, എൻ കേളു നമ്പ്യാർ, കുമാർ വി ബി, അശോക് കുമാർ ടി പി, പി എം അബ്ദുർ റഹ്‌മാൻ, മുഹമ്മദ് സാലി, രാജാറാം പിള്ള, സുധീഷ് സി, മുഈനുദ്ദീൻ, ശംസീർ ഡിടൂ, പ്രഭാകരൻ കാഞ്ഞങ്ങാട്, റജി മാത്യു, പുണ്ഡലിക ഷേണായി സംസാരിക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സിബി കൊടിയംകുന്നേൽ, ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്‌, സെക്രടറി വി ബി അജയകുമാർ, ട്രഷറർ ടി പി അശോക് കുമാർ, കാസർകോട് മേഖലാ പ്രസിഡണ്ട് സി സുധീഷ്, സെക്രടറി മുഈനുദ്ദീൻ കാസർകോട്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ഉദയകുമാർ, സെക്രടറി ശംസീർ, രാജാറാം പെർള, എൻ കേളു നമ്പ്യാർ, റജി മാത്യു, കെ പ്രഭാകരൻ സംബന്ധിച്ചു.


Keywords:  Press meet, Kerala, Kasaragod, District, Meeting, Top-Headlines, Conference, Panchayath, President, Kerala Printers Association District Conference and Family meeting on November 28.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia