city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police | ഗയയില്‍ ആള്‍ക്കൂട്ടം കണ്ട് പുറത്തിറങ്ങി; ബിഹാര്‍ യാത്രക്കിടെ കുഴഞ്ഞുവീണ് കിടക്കുകയായിരുന്ന യുവാവിന് പുതുജീവന്‍ നല്‍കി കേരള പൊലീസ്

Kerala Police Save Life in Bihar with CPR
Photo Credit: Facebook/Edakkara Ente Naadu

● മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ജീവൻ രക്ഷിച്ചത്.
● ഗയ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.
● അസി. സബ് ഇൻസ്‌പെക്ടർ ബഷീർ സിപിആർ നൽകി.
● ഉദ്യോഗസ്ഥരെ പോലീസ് സേന അഭിനന്ദിച്ചു.

മലപ്പുറം: (KasargodVartha) ബിഹാര്‍ യാത്രക്കിടെ യുവാവിന് പുതുജീവന്‍ നല്‍കി കേരള പൊലീസ് സമൂഹ മാധ്യമങ്ങളില്‍ താരമാകുന്നു. ബിഹാറിലേക്ക് കേസ് അന്വേഷണത്തിനായി പോകവെ കുഴഞ്ഞുവീണ് കിടക്കുകയായിരുന്ന യുവാവിനെ രക്ഷിച്ചിരിക്കുകയാണ് മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 

യാത്രക്കിടെ ഗയ റയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടിട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്ക് എത്തിയത്. കുഴഞ്ഞുവീണ് കിടക്കുന്ന യുവാവിനെ കണ്ട അസി. സബ് ഇന്‍സ്പെക്ടര്‍ ബഷീര്‍ തീരെ സമയം കളയാതെ അയാള്‍ക്ക് സിപിആര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ യുവാവിന് ജീവന്‍ തിരിച്ചുകിട്ടി. 

ജോലി ആവശ്യത്തിനായി പോകുന്നതിനിടെ അവസരോചിതമായി കര്‍ത്തവ്യനിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥരെ പൊലീസ് സേന അഭിനന്ദിച്ചു. 

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Kerala police officers, while on duty in Bihar, saved the life of a young man who collapsed at Gaya Railway Station. ASI Basheer administered CPR, and the man was rushed to a hospital. The police force has commended the officers for their timely intervention.

#KeralaPolice, #Bihar, #CPR, #GoodSamaritans, #Heroism, #SavingLives

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia