മഹല്ല് ജമാഅത്തുകള്‍ക്കെതിരെയുള്ള നടപടി: പോലീസ് നീക്കങ്ങള്‍ക്കെതിരെ കേരള മുസ്ലിം ജമാഅത്ത്
Jul 22, 2020, 21:25 IST
കാസര്‍കോട്: (www.kasargodvartha.com 22.07.2020) ജില്ലയിലെ ചില മഹല്ലുകളിലേക്ക് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് സമുദായത്തെ അവമതിക്കുന്ന വിധത്തില്‍ അറിയിപ്പ് ലഭിച്ചതില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് ശക്തിയായി പ്രതിഷേധിച്ചു. കേരളത്തില്‍ ഇരുപതിനായിരത്തോളം മദ്രസകളും അവയില്‍ പതിനായിരക്കണക്കിന് അധ്യാപകരും ജോലി ചെയ്യുന്നുണ്ട്. അവരുടെ നിയമനവും മറ്റു കാര്യങ്ങളും വ്യവസ്ഥാപിതമായിട്ടാണ് നടന്ന് വരുന്നത്. സര്‍വ്വീസ് റജിസ്റ്ററും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മാനദണ്ഡമാക്കുകയും ചെയ്യുന്നുണ്ട്. മാനസികവും കര്‍മ പരവുമായ വിശുദ്ധി തന്നെയാണ് ഏറ്റവും വലിയ യോഗ്യതയായി കാണുന്നത്.
ലക്ഷങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ ഒന്നോ രണ്ടോ പേര്‍ പുഴുക്കുത്തുള്ളവരായി കണ്ടേക്കാം. അതിനെ സാമാന്യ വത്കരിച്ച് ഒരു സമുദായത്തെയും അതിന്റെ നേതൃത്വത്തെയും അവമതിക്കാന്‍ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മഹല്ലു കമ്മിറ്റിക്ക് മാത്രം ഇത്തരം അറിയിപ്പ് നല്‍കുന്നതിലെ സാംഗത്യവും ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. ജില്ലയിലെ ചീമേനി സ്റ്റേഷന്‍ പരിധിയിലെ മഹല്ലുകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ ക്രിമനല്‍ പശ്ചാത്തലമുള്ളവരെ നിയമിച്ചാല്‍ മഹല്ലു കമ്മിറ്റിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് പോലീസ് ആദ്യം മഹല്ലുകള്‍ക്ക് ലഭ്യമാക്കുക. അതിനു ശേഷം ഈ മുന്നറിയിപ്പ് നല്‍കുന്നതാണ് ഏറെ ഉചിതം. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളേങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി കുബണൂര്‍, കന്തല്‍ സൂപ്പി മദനി, ഹകീം ഹാജി കളനാട്, മദനി ഹമീദ് സംസാരിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വഗതവും കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, news, Kerala, Police, Kerala Muslim Jamath against police action