Iftar | വ്രതം സ്‌നേഹത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും പര്യായമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ; മാധ്യമ പ്രവർത്തകർക്ക് ഇഫ്ത്വാർ വിരുന്നൊരുക്കി കേരള മുസ്ലിം ജമാഅത്
Mar 27, 2024, 00:49 IST
കാസർകോട്: (KasargodVartha) സ്‌നേഹവും സാന്ത്വനവും ചേര്‍ത്ത് പിടിക്കലുമാണ് വ്രതം ഉത്‌ഘോഷിക്കുന്നതെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീഡിയ ഇഫ്താര്‍ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്തിന്റെ വഴിയും പൂര്‍ണമായും ഈ ഉത്‌ഘോഷങ്ങള്‍ക്കനുസൃതമാണെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയാധീത പിന്തുണകള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മേലിലും ഉണ്ടാവണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രസംഗം നടത്തി. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.
പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദ് സംസാരിച്ചു. സെക്രട്ടറി പത്മേശ്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, സി എം എ ചേരൂര്‍, ഖലീല്‍ മാക്കോട് സംബന്ധിച്ചു. ജില്ലാ മീഡിയ ഡയറക്ടര്‍ സി എല്‍ ഹമീദ് സ്വാഗതവും ജില്ലാ സെക്രട്ടറി കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു. 'വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിവരുന്ന
റമദാന്‍ കാമ്പയിന്റെ ഭാഗമായിട്ടാണ് മീഡിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kerala Muslim Jamaath held Iftar for media workers.