city-gold-ad-for-blogger

Monkey pox | കേരളത്തില്‍ വാനര വസൂരിയെന്ന് സംശയം; യുഎഇയില്‍ നിന്ന് എത്തിയയാള്‍ നിരീക്ഷണത്തില്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: (www.kasargodvartha.com) കേരളത്തില്‍ ഒരാള്‍ക്ക് വാനര  വസൂരി (Monkey pox) ബാധിച്ചതായി സംശയം. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാനര വസൂരി ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി. യുഎഇയില്‍ നിന്നും വന്നയാള്‍ക്കാണ് രോഗലക്ഷണങ്ങള്‍. നാല് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്.

യുഎഇയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെയും ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. വീട്ടിലുള്ളവരുമായി മാത്രമാണ് ഈ വ്യക്തിക്ക് അടുത്ത ബന്ധം ഉണ്ടായിട്ടുള്ളൂവെന്നാണ് വിവരം. 

Monkey pox | കേരളത്തില്‍ വാനര വസൂരിയെന്ന് സംശയം; യുഎഇയില്‍ നിന്ന് എത്തിയയാള്‍ നിരീക്ഷണത്തില്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്


വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിക്കും. പരിശോധനാഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്കാണ് ഇദ്ദേഹത്തിന്റെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. നേരത്തെ പല രാജ്യങ്ങളിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ഇത് പകരും. ശരീരസ്രവങ്ങള്‍ വഴിയാണ് ഈ വൈറസ് കൂടുതലായും പടരുന്നത്. അടുത്ത സമ്പര്‍ക്കം ഉള്ളവര്‍ക്ക് മാത്രമാണ് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Keywords: News, Kerala, Health, Health-minister,Minister, Top-Headlines, Kerala: Monkey Pox Suspected, Health Minister Veena George said not to worry

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia