city-gold-ad-for-blogger

Pension Relief | അനാരോഗ്യം കാരണം പെന്‍ഷന്‍ നേരിട്ട് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് തുക വീട്ടിലെത്തിച്ച് നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്

Kerala, pension, elderly, home delivery, Minister MB Rajesh, social welfare
Image Credit: Facebook / MB Rajesh
അദാലത്തിനെ കുറിച്ച് പത്രത്തില്‍ വായിച്ച് അറിഞ്ഞതോടെ അക്ഷയ വഴി പരാതി സമര്‍പ്പിക്കുകയായിരുന്നു.
 

കൊച്ചി: (KasargodVartha) തനിച്ച് താമസിക്കുന്നവരും അനാരോഗ്യം കാരണം പെന്‍ഷന്‍ നേരിട്ട് വാങ്ങാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കുമെന്ന് വാക്കുനല്‍കി മന്ത്രി എംബി രാജേഷ്. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന തദ്ദേശ അദാലത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.  അങ്കമാലി പീച്ചാനിക്കാട് ചിറക്കല്‍ വീട്ടില്‍ സിഒ വര്‍ഗീസിന്റെ പരാതി പരിഹരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

 

അദാലത്തില്‍ പരിഗണിച്ച ആദ്യ പരാതി ആയിരുന്നു ഇത്. 67 വയസ്സുകാരനായ വര്‍ഗീസ്, ബാങ്ക് വഴി നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് ആക്കണമെന്ന് കാണിച്ച് അങ്കമാലി നഗരസഭയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിക്ക് പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് തദ്ദേശ അദാലത്തിലേക്ക് പരാതി എത്തിയത്. 


അദാലത്തിനെ കുറിച്ച് പത്രത്തില്‍ വായിച്ച് അറിഞ്ഞതോടെ അക്ഷയ വഴി പരാതി സമര്‍പ്പിക്കുകയായിരുന്നു.വാര്‍ധക്യ സഹജമായ അവശതകളും, കേള്‍വി ശക്തിക്ക് കുറവും നേരിടുന്ന വര്‍ഗീസിന് പെന്‍ഷന്‍ തുക ബാങ്കിലെത്തി കൈപ്പറ്റുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. പെന്‍ഷന്‍ തുക, ഭാര്യ തയ്യല്‍ ജോലി ചെയ്തു കിട്ടുന്ന തുക എന്നിവയാണ് കുടുംബത്തിന്റെ വരുമാനം. പരാതി പരിഹരിച്ചുകൊണ്ട് മന്ത്രി എംബി രാജേഷ് നേരിട്ട് ഉത്തരവ് കൈമാറി. പെന്‍ഷന്‍ തുക ഇനി വീട്ടില്‍ എത്തുന്നത് ഏറെ ആശ്വാസമാണെന്നും അദാലത്തില്‍ പരാതിക്ക് പരിഹാരമായതില്‍ സന്തോഷം ഉണ്ടെന്നും വര്‍ഗീസ് പറഞ്ഞു.

 

കെട്ടിട നിര്‍മാണ പെര്‍മിറ്റ് എടുത്ത ശേഷം നിര്‍മാണം ഉപേക്ഷിച്ചാല്‍, ഈടാക്കിയ അധിക എഫ് എ ആര്‍ ഫീസ് തിരിച്ചുനല്‍കുന്ന നിലയില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തുകയുണ്ടായി. കെട്ടിടനിര്‍മാണ ചട്ടങ്ങളിലെ ചട്ടം 16 ആണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുക. നിശ്ചയിച്ച ഫ് ളോര്‍ ഏരിയ റേഷ്യോ പാലിക്കാന്‍ കഴിയാത്ത കെട്ടിടങ്ങള്‍ക്കാണ് പ്രത്യേക ഫീസ് അടച്ച് ഇളവ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫീസ് അടയ്ക്കുകയും പിന്നീട് കെട്ടിട നിര്‍മാണം നടക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ തുക തിരിച്ച് കിട്ടണമെന്ന പരാതിയുമായി കോതമംഗലം സ്വദേശി വര്‍ക്കിയാണ് എറണാകുളം ജില്ലാ തദ്ദേശ അദാലത്തിനെ സമീപിച്ചത്.  ആറുലക്ഷം രൂപ അധിക എഫ് എ ആര്‍ ഫീസാണ് തിരിച്ചുനല്‍കാന്‍ മന്ത്രി ഉത്തരവിട്ടത്. വിവിധ സാങ്കേതിക കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വിഷയത്തിലാണ് തദ്ദേശ അദാലത്ത് തീര്‍പ്പുണ്ടാക്കിയത്. ഇതു സംബന്ധിച്ച പൊതു തീരുമാനം സ്വീകരിക്കുമെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി അദാലത്തില്‍ പ്രഖ്യാപിച്ചു.

#KeralaNews #Pension #ElderlyCare #SocialWelfare #GovernmentInitiative
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia