city-gold-ad-for-blogger

Charity | കേരള മാപ്പിള കലാ അകാഡമി ഇശൽ ബൈത് സമർപണവും കലാസന്ധ്യയും ജൂൺ 16ന്

കാസർകോട്: (www.kasargodvartha.com) കേരള മാപ്പിള കലാ അകാഡമി ജില്ലാ കമിറ്റി നിർധനർക്ക് നിർമിച്ച് നൽകുന്ന ഇശൽ ബൈത് വീടിന്റെ സമർപണം ജൂൺ 16ന് വൈകുന്നേരം അഞ്ച് മണിക്ക് കാസർകോട് മുൻസിപൽ കോൺഫറൻസ് ഹോളിൽ വെച്ച് സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാംസ്കാരിക സമ്മേളനം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിക്കും. ജെനറൽ സെക്രടറി സി എ അഹ്‌മദ് കബീർ സ്വാഗതം പറയും. സംസ്ഥാന സെക്രടറി മുജീബ് കമ്പാർ ആമുഖ പ്രഭാഷണം നടത്തും. എംഎൽഎമാരായ എകെഎം അശ്റഫ്.

Charity | കേരള മാപ്പിള കലാ അകാഡമി ഇശൽ ബൈത് സമർപണവും കലാസന്ധ്യയും ജൂൺ 16ന്

ഇ ചന്ദ്രശേഖരൻ, അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാൽ, മുൻ മന്ത്രി സി ടി അഹ്‌മദ്‌ അലി, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, അഡ്വ. സമീറ ഫൈസൽ, യഹ് യ തളങ്കര, മുഹമ്മദ് ഹാശിം, ടി എ ശാഫി, പി എച് അബ്ദുല്ല മാസ്റ്റർ, എ കെ മുസ്ത്വഫ, ആരിഫ് കാപ്പിൽ, രാജീവൻ ചാലോട് തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻമാരുടെ ഇശൽസന്ധ്യ സിനിമാ നടൻ ഉണ്ണിരാജ് ഉദ്ഘാടനം ചെയ്യും. 10 ലക്ഷം രൂപ ചിലവിൽ എരിയാലിലാണ് ആദ്യ വീട് നിർമാണം പൂർത്തിയാക്കിയത്. മാപ്പിള കലാകാരൻമാരുടെയും ഗവേഷകരുടെയും സംസ്ഥാന തലത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ അകാഡമിയെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമേളനത്തിൽ സംസ്ഥാന സെക്രടറി മുജീബ് കമ്പാർ, റഊഫ് ബായിക്കര, സി എ അഹ്‌മദ്‌ കബീർ, അബ്ദുല്ല പടന്ന, മൂസാ ബാസിത്, ശാഫി ചേരൂർ എന്നിവർ സംബന്ധിച്ചു.
  
Charity | കേരള മാപ്പിള കലാ അകാഡമി ഇശൽ ബൈത് സമർപണവും കലാസന്ധ്യയും ജൂൺ 16ന്

Keywords: Kerala, News, Kasaragod, Press Meet, Mappila, Kala, Academy, Inauguration, Kerala Mappila Kala Academy's Ishal Baith Inauguration on 16th June.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia