city-gold-ad-for-blogger

Karkidakam | കര്‍ക്കിടകം ഒന്ന്; ഭക്തിയുടെയും, തീര്‍ഥാടനത്തിന്റെയും പുണ്യമാസം; ബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍

കൊച്ചി: (www.kvartha.com) കര്‍ക്കിടകം ഒന്ന്. ഭക്തിയുടെയും, തീര്‍ഥാടനത്തിന്റെയും പുണ്യമാസമാണ് കര്‍ക്കിടകം. ഇനി മുതല്‍ വീടുകളില്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. പഴമയുടെ ഓര്‍മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു.

അതേസമയം പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണെത്തിയത്.

Karkidakam | കര്‍ക്കിടകം ഒന്ന്; ഭക്തിയുടെയും, തീര്‍ഥാടനത്തിന്റെയും പുണ്യമാസം; ബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍

തിങ്കളാഴ്ച (17.07.2023) പുലചെ ഒരു മണിയോടെ ആലുവ മണപ്പുറത്ത് ബലി തര്‍പ്പണം ചടങ്ങുകള്‍ തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ബലി അര്‍പ്പിക്കാന്‍ മണപുറത്തെത്തിയത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2 മണിക്ക് കര്‍ക്കടക വാവ് ബലിതര്‍പ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെ 16 കര്‍മികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്

Keywords: Kochi, News, Kerala, Religion, Kerala: Karkidakam month started.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia