city-gold-ad-for-blogger

സിഎംആർഎൽ എക്സാലോജിക് കേസിൽ നിർണായക വിധി; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്

Kerala High Court orders FIR against former CM Pinarayi Vijayan and former minister Riyas in CMRL-Exalogic case
Photo Credit: X/ High Court of Kerala

● പൊതുപ്രവർത്തകൻ കെ എം ശാജഹാൻ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ സുപ്രധാന വിധി
● ഇഡി നൽകിയ കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരെയായിരുന്നു ഹർജി നൽകിയിരുന്നത്
● ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് കേസെടുക്കാൻ പര്യാപ്തമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയത്
● എഫ്ഐആർ ഇടാനുള്ള ഉത്തരവിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി

കൊച്ചി: (KasargodVartha) സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ കേസെടുക്കാൻ വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ശാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചിൻ്റെ വിധി വന്നിരിക്കുന്നത്.

സർക്കാർ വാദം തള്ളി ഹൈകോടതി

കർത്തയുടെ ഡയറിക്കുള്ളിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളും പരാമർശിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നുമായിരുന്നു സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നത്.

എന്നാൽ, കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന കൃത്യമായി നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന്മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി കോടതിയിൽ ചോദിച്ചത്.

കോടതി എല്ലാം പരിശോധിക്കട്ടെ: ജോൺ ബ്രിട്ടാസ്

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈകോടതി ഉത്തരവിൽ പ്രതികരിച്ച് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും സിപിഎം നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോടതി എല്ലാം പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ബിജെപിയുടെ നേതാക്കളും ഉണ്ട്. അപ്പോൾ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: The Kerala High Court ordered to register an FIR and investigate CM Pinarayi Vijayan and Minister Mohammed Riyas in the CMRL-Exalogic case based on K M Shajahan's petition.

#MasappadiCase #PinarayiVijayan #MohammedRiyas #KeralaHighCourt #KeralaPolitics #CMRL #Exalogic #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia