city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Life Imprisonment | ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് ഹൈകോടതി; അനുശാന്തിയുടെ ശിക്ഷ ശരിവച്ചു

Attingal twin murder: Kerala High Court commutes death sentence of accused Nino Mathew, Kochi, News, Top Headlines, Attingal twin murder, Murder Case, Accused, Kerala High Court, Life Imprisonment, Kerala News

*വിധി പറഞ്ഞത് ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സന്‍ ജോണ്‍ എന്നിവര്‍

* 2014 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്

കൊച്ചി: (KasargodVartha) ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് ഹൈകോടതി. വിചാരണ കോടതി വിധിച്ച വധശിക്ഷ ഇളവ് ചെയ്ത ഹൈകോടതി, പരോളില്ലാതെ 25 വര്‍ഷം കഠിന തടവിന് നിനോ മാത്യുവിനെ ശിക്ഷിച്ചു. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ചതിനുശേഷമാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.

അതേസമയം, രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപീല്‍ തള്ളിയ കോടതി, വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സന്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 

കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍കാരിന്റെ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. 2014 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ടെക്‌നോപാര്‍കില്‍ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസങ്ങള്‍ ഒഴിവാക്കാനായിരുന്നു മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു. നിനോയുടെ ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia