city-gold-ad-for-blogger

Heavy Rain | കനത്ത മഴ: കുമ്പള തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍; മൊഗ്രാല്‍ മീലാദ് നഗര്‍ ലിങ്ക് റോഡ് വെള്ളത്തിനടിയില്‍

കാസര്‍കോട്: (www.kasargodvartha.com) കനത്ത മഴയ്ക്ക് പിന്നാലെ കുമ്പള തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിലാണ്. കോയി പ്പാടിയിലും, പെര്‍വാഡ് കടപ്പുറത്തും രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. 200 മീറ്ററുകളോളം ഇതിനകം കര കടലെടുത്തു കഴിഞ്ഞു. നിരവധി തെങ്ങുകള്‍ കടലിനടിയിലായി. 

25 ഓളം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. ഇതില്‍ ചില വീടുകളിലേക്ക് കടല്‍ തിരമാല അടിച്ചു തുടങ്ങി. കടലിന്റെ മക്കള്‍ക്ക് കടലിനോട് ചേര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ തീര സംരക്ഷണ പദ്ധതികളൊന്നും പെര്‍വാഡ് കടപ്പുറത്ത് നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മീന്‍പിടിത്ത തൊഴിലാളികള്‍ക്കുണ്ട്. 

Heavy Rain | കനത്ത മഴ: കുമ്പള തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍; മൊഗ്രാല്‍ മീലാദ് നഗര്‍ ലിങ്ക് റോഡ് വെള്ളത്തിനടിയില്‍

എത്രയോ തവണ ഈ വിഷയം അതികൃതരുടെയും, ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ പെടുത്തിയതുമാണ്. ഇവരാകട്ടെ തീരവും, വീടുകളും നഷ്ടപ്പെട്ടത് നേരിട്ട് കാണാന്‍ സന്ദര്‍ശനം നടത്തുന്നതല്ലാതെ തീരസംരക്ഷണ പദ്ധതികള്‍ക്കൊന്നും ശ്രമിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. രൂക്ഷമായ കടലാക്രമണം നേരിടുന്ന പെര്‍വാഡ് കടപ്പുറത്ത് നൂറ് മീറ്ററില്‍ കടല്‍ഭിത്തി നിര്‍മിക്കാമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല. തീര മേഖലയില്‍ ഈ ഭാഗത്താണ് ഏറ്റവും രൂ ക്ഷമായ കടലാക്രമണം ഇപ്പോള്‍ നേരിടുന്നതെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറയുന്നു.

Heavy Rain | കനത്ത മഴ: കുമ്പള തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍; മൊഗ്രാല്‍ മീലാദ് നഗര്‍ ലിങ്ക് റോഡ് വെള്ളത്തിനടിയില്‍

കടല്‍ക്ഷോഭം താരതമ്യേന കുറവായ നാങ്കി കടപ്പുറത്ത് ചില സ്വകാര്യ വ്യക്തികളുടെ റിസോര്‍ടുകളെ സംരക്ഷിക്കാന്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള ശ്രമത്തെ ഏതാനും മാസം മുമ്പ് പെര്‍വാഡ് കടപ്പുറത്തെ മീന്‍പിടിത്ത തൊഴിലാളികള്‍ സംഘടിച്ചെത്തി തടഞ്ഞിരുന്നു. ഇവിടെ വെച്ചാണത്ര പെര്‍വാട് കടപ്പുറത്ത് 100 മീറ്ററില്‍ കടല്‍ഭിത്തി നിര്‍മിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നത്.

തീരമേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നാമമാത്രമായ പദ്ധതികളും,ഫണ്ടുകളും തീര സംരക്ഷണത്തിന് അപര്യാപ്തമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികള്‍ ഉപയോഗപ്പെടുത്തി കുമ്പള തീര മേഖലയില്‍ നിര്‍മ്മിച്ച കടല്‍ ഭിത്തികളൊക്കെ കടലെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. തീരദേശ സംരക്ഷണത്തിന് കേന്ദ്രസര്‍കാരിന്റെ കോടികളുടെ പദ്ധതികള്‍ എന്തുകൊണ്ട് ഈ മേഖലയില്‍ എത്തുന്നില്ലെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.

കരാറുകാരുടെ കീശവീര്‍പ്പിക്കാന്‍ കാണിക്കുന്ന 'ചെപ്പടിവിദ്യകള്‍' കൊണ്ട് കടലാക്രമണത്തെ നേരിടാനാവില്ലെന്നും, ശാസ്ത്രീയമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറയുന്നു. ഇത് പറയുമ്പോള്‍ തൊഴിലാളികളെ തീരത്ത് നിന്ന് കുടിയൊഴുപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

കടലാക്രമണം നേരിടുന്ന കുമ്പള തീരദേശ മേഖലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, കുമ്പള പൊലീസ്, പഞ്ചായത് അതികൃതര്‍ നിരന്തരമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സംഭവ വികാസങ്ങള്‍ അപ്പപ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് റിപോര്‍ടും നല്‍കുന്നുണ്ട്.
            

Heavy Rain | കനത്ത മഴ: കുമ്പള തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍; മൊഗ്രാല്‍ മീലാദ് നഗര്‍ ലിങ്ക് റോഡ് വെള്ളത്തിനടിയില്‍

അതേസമയം മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയില്‍ മൊഗ്രാല്‍ മീലാദ് നഗര്‍ ലിങ്ക് റോഡ് വെള്ളത്തിനടിയിലായി. സ്‌കൂള്‍ മദ്രസ അവധിയായതിനാല്‍ ദുരിതം കുറച്ചു. ഏതാനും ദിവസം മുമ്പ് കനത്ത മഴയില്‍ ഇതേ റോഡില്‍ വീട്ടുപറമ്പിലെ മതില്‍ റോഡിലേക്ക് ഇടിഞ്ഞുവീണിരുന്നു. രാത്രിയായതിനാല്‍ വലിയ അപകടമാണ് അന്ന് ഒഴിവായത്.

Keywords: Kasargod, News, Kerala, Rain, Mogral, Road, Water, Flood, Kerala: Heavy rain effects in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia