Organization | കേരള ധീവര സമാജം: രാധാകൃഷ്ണൻ ചാവക്കാട് പ്രസിഡണ്ട്, സുരേഷ് കുമാർ കീഴൂർ സെക്രട്ടറി
കൊടുങ്ങല്ലൂർ ദേവസ്വം കോംപ്ലക്സിൽ വച്ച് നടന്ന സമാജത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്
കൊടുങ്ങല്ലൂർ: (KasargodVartha) കേരളത്തിലെ ധീവര സമുദായത്തിന്റെ ഐക്യത്തെ പ്രതിനിധീകരിച്ച് രൂപീകരിക്കപ്പെട്ട കേരള ധീവര സമാജത്തിന് പുതിയ ഭാരവാഹികളായി. കഴിഞ്ഞ വർഷം ജൂലൈയിൽ എറണാകുളം ജില്ലയിൽ തുടക്കം കുറിച്ച ഈ സംഘടന, കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊടുങ്ങല്ലൂർ ദേവസ്വം കോംപ്ലക്സിൽ വച്ച് നടന്ന സമാജത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. തിലകൻ ശാന്തിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധീവര സമുദായ പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികൾ:
മുഖ്യ രക്ഷാധികാരി: ഗോറക്നാഥ് സ്വാമി
പ്രസിഡണ്ട്: കെ ജി രാധാകൃഷ്ണൻ ചാവക്കാട്, ഗുരുവായൂർ
ജനറൽ സെക്രട്ടറി: സുരേഷ് കുമാർ സ്വാമി കുട്ടി മാസ്റ്റർ, കീഴൂർ, കാസർഗോഡ്
സംസ്ഥാന ട്രഷറർ: മംഗളൻ, കൊല്ലം
ഓർഗനൈസിങ് സെക്രട്ടറി: അഡ്വ. രണദീപ്, എറണാകുളം
വൈസ് പ്രസിഡണ്ട്: തിലകൻ ശാന്തി, എറണാകുളം
ജോയിന്റ് സെക്രട്ടറിമാർ: ബാബു മാള, തൃശൂർ; അനുദീപ്, വൈപ്പിൻ
കമ്മിറ്റി അംഗങ്ങൾ: ഉണ്ണികൃഷ്ണൻ ആലപ്പുഴ, രാമചന്ദ്രൻ പുത്തൻപുരയിൽ ആലപ്പുഴ, ഭുവനേശ്വർ ആലപ്പുഴ, അവിനാശ് മാഷ് കണ്ണൂർ, അഡ്വക്കറ്റ് ജയശ്രീ എസ് കുമാർ തിരുവനന്തപുരം, സഹജ എറണാകുളം, ബിന്ദു രവി മാളിക വീട്ടിൽ കാസർഗോഡ്, ശാലിനി നീലകണ്ഠൻ കാസർഗോഡ്, മംഗളൻ കരുനാഗപ്പള്ളി കൊല്ലം, എ എ രഘു ആലപ്പുഴ, ജയരാജ് വൈക്കം, ഭുവനേന്ദ്രൻ കെ എം തിരുവനന്തപുരം
കേരളത്തിലെ ധീവര സമുദായം നേരിടുന്ന പ്രശ്‌നങ്ങൾ, സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനം, ധീവര സമുദായത്തിന്റെ അവകാശ സംരക്ഷണം, കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെ സമുദായത്തിന്റെ ശബ്ദം ഉയർത്തുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.