city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുജന ശ്രദ്ധ നേടിയ ഇടപെടൽ; എക്സൈസിൽ 648 പുതിയ തസ്തികകൾക്ക് വഴി തെളിഞ്ഞു

Public Intervention Leads to 648 New Posts in Kerala Excise Department
Representational Image Generated by GPT, Photo Credit: Facebook/ Kerala Excise

● ശിൽപരാജിൻ്റെ നിവേദനത്തെ തുടർന്നുള്ള നടപടി.
● 17 പുതിയ റെയിഞ്ച് ഓഫീസുകൾ സ്ഥാപിക്കും.
● ക്രൈം ബ്രാഞ്ചിൽ 13 പുതിയ തസ്തികകൾ.
● ചെക്ക് പോസ്റ്റുകളിൽ 94 ജീവനക്കാരെ വർദ്ധിപ്പിക്കും.
● കെ. ഇ. എം. യുവിൽ 72 പുതിയ തസ്തികകൾ.
● 27 ഡ്രൈവർമാരുടെ തസ്തികകളും ശുപാർശയിൽ.
● ലഹരി ഉപയോഗം തടയാൻ ഇത് സഹായകമാകും.


ചീമേനി: (KasargoVartha) ജില്ലയിലെ ചെമ്പ്രകാനം സ്വദേശി എം വി ശിൽപരാജ് എക്സൈസ് കമ്മീഷണർക്ക് നൽകിയ നിവേദനത്തിന്മേൽ 648 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ എക്സൈസ് കമ്മീഷണർ സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചു.

സംസ്ഥാനത്ത് പുതിയ 17 റെയിഞ്ച് ഓഫീസുകൾ സ്ഥാപിച്ചതിൽ 442 പുതിയ തസ്തികകളും സൃഷ്ടിക്കുന്നതിനും, ക്രൈം ബ്രാഞ്ച് വിപുലീകരിച്ച് 13 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും, നിലവിലുള്ള ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ അംഗബലം വർദ്ധിപ്പിക്കുന്നതിനുമായി 94 പുതിയ തസ്തിക സൃഷ്ടിക്കാനുമാണ് പ്രൊപ്പോസലിലുള്ളത്.

കൂടാതെ കെ. ഇ. എം. യു യൂണിറ്റുകളിൽ 72 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും സർക്കാരിലേക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഇതിൽ തന്നെ 27 ഡ്രൈവർമാരുടെ തസ്തികയും വേണമെന്നാണ് എക്സൈസ് കമ്മീഷണറുടെ അപേക്ഷയിലുള്ളത്.

ഇതോടെ നിലവിലുള്ള എക്സൈസ് ജീവനക്കാരുടെ കുറവ് നികത്താനാകും. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുകയും, സ്കൂളുകൾക്ക് ചുറ്റിലും ലഹരി മാഫിയ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമൊരുക്കാൻ എക്സൈസിൽ നിലവിൽ ആളില്ലാത്ത അവസ്ഥയാണ്. 

നിലവിലുള്ള കണക്ക് പ്രകാരം ഒരു ഉദ്യോഗസ്ഥൻ 1344 വിദ്യാർഥികളുടെ സുരക്ഷ ഏറ്റെടുക്കേണ്ട തരത്തിലാണ് എക്സൈസിലെ അംഗസംഖ്യ. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള മൂന്ന് സോണുകൾക്ക് കീഴിലാണ് 14 എക്സൈസ് ഡിവിഷനുകൾ വരുന്നത്.

ഓരോ ഡിവിഷനിലും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ഒരു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഉണ്ട്. ഓരോ ഡിവിഷനും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ നിയന്ത്രണത്തിലുള്ള താലൂക്കിന്റെ കോ ടെർമിനസുകളാണ്. 

ഓരോ സർക്കിളുകളിലും ഒന്നിലധികം എക്സൈസ് ശ്രേണികൾ ഉൾപ്പെടുന്നു. അവ മൈക്രോ ലെവൽ യൂണിറ്റും എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രാഥമിക എൻഫോഴ്സ്മെന്റ് യൂണിറ്റുമാണ്.

റവന്യൂ ശേഖരണം, അനധികൃത മദ്യ ഉത്പാദനം, വിൽപ്പന, അനധികൃത മദ്യ കടത്ത് എന്നിവ തടയുന്നതിനുള്ള എൻഫോസ്‌മെന്റ് പ്രവർത്തനം മദ്യപാനത്തിനെതിരായ പ്രചാരണം എന്നിവയെല്ലാം എക്സൈസിന്റെ ചുമതലകളിൽ പെടുന്നു. 

കുട്ടികളിൽ നിരന്തരം കണ്ടുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഇല്ലാത്തതിനാൽ വർഷങ്ങളായി എം വി ശിൽപരാജ് പൊതു താൽപര്യ ഹർജിയും, വിവരാവകാശ അപേക്ഷകളും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അനുകൂല നടപടി എക്സൈസ് കമ്മീഷണറുടെ ഭാഗത്ത് നിന്നും സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പണത്തിലേക്ക് നയിച്ചത്.

Public Intervention Leads to 648 New Posts in Kerala Excise Department

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ സംസ്ഥാനത്ത് ഏറ്റവും മികച്ച സോഷ്യൽ വർക്ക് വിദ്യാർത്ഥി അവാർഡ്, കാസർകോട് ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി യുടെ പ്രശംസ പത്രവും എം വി ശിൽപരാജിന് ലഭിച്ചിട്ടുണ്ട്.


എക്സൈസിലെ പുതിയ നിയമനങ്ങളെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യുക. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Following the petition by M V Shilparaj, the Excise Commissioner has recommended the creation of 648 new posts to the government. This includes posts for new range offices, crime branch expansion, and increased staff at check posts, aiming to strengthen the Excise Department's efforts against drug abuse.

#KeralaExcise, #NewPosts, #DrugAbuse, #MVShilparaj, #GovernmentAction, #KeralaJobs

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia