city-gold-ad-for-blogger

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷൻ; ചിലയിനങ്ങളിൽ വർധന 3 ഇരട്ടിവരെ, നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽവരും

Representational image reflecting KSEB electricity connection and tariff hike in Kerala
Representational Image Generated by Meta AI

● കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് അടയ്ക്കാം
● രണ്ട് കിലോവാട്ടുവരെ സിംഗിൾ ഫേസ് ഗാർഹിക കണക്ഷന് ഇനി 2000 രൂപ നൽകണം
● അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെയുള്ള ത്രീഫേസ് കണക്ഷന് 8,000 രൂപയായും വർധിപ്പിച്ചു
● 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് ഫീസ് ഗണ്യമായി വർധിച്ചിട്ടുണ്ട്
● സിംഗിൾ ഫേസ് കണക്ഷൻ ത്രീ ഫേസ് ആക്കി മാറ്റാൻ കിലോവാട്ടിന് 700 രൂപയാണ് ഫീസ്

തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷൻ. ചിലയിനങ്ങളിൽ മൂന്ന് ഇരട്ടിവരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽവരും. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് ലാഭകരവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് പുതിയ നിരക്കുകൾ. 

ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഇനി മുതൽ ഒരേ നിരക്കാണ് ഈടാക്കുക. മുൻപ് ഇത് വെവ്വേറെയായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ, അപേക്ഷ നൽകുന്നതിനൊപ്പം തന്നെ ഫീസും അടയ്ക്കാം. നിലവിൽ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു. 200 മീറ്ററിനപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റും വേണ്ടയിടത്ത് നിലവിലെ നിരക്ക് തുടരും. ഇതും രണ്ട് മാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാർഹിക, ഗാർഹികേതര നിരക്കുകൾ

രണ്ട് കിലോവാട്ടുവരെ സിംഗിൾ ഫേസ് ഗാർഹിക കണക്ഷന് ഇനി 2000 രൂപ നൽകണം. ഇതുവരെ അഞ്ച് കിലോവാട്ടുവരെ 1740 രൂപയായിരുന്നു ഈടാക്കിയിരുന്നത്. രണ്ടിന് മുകളിലും അഞ്ച് കിലോവാട്ടുവരെയുമുള്ള കണക്ഷനുകൾക്ക് 1740 രൂപയിൽനിന്ന് 5000 രൂപയാക്കി വർധിപ്പിച്ചു. ഗാർഹികേതര കണക്ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ 3000 രൂപയും നൽകണം.

kerala electricity connection fee hike october 2026

ത്രീഫേസ് നിരക്കുകൾ

ത്രീഫേസിൽ അഞ്ച് മുതൽ 10 കിലോവാട്ടുവരെ നേരത്തെ 4220 രൂപയായിരുന്നു. പുതിയ മാറ്റപ്രകാരം ഇത് അഞ്ച് മുതൽ ഏഴ് വരെ 8000 രൂപയും ഏഴ് മുതൽ 10 വരെ 10,000 രൂപയുമായി വർധിപ്പിച്ചു. ത്രീഫേസിൽ കിലോവാട്ട് കൂടുന്തോറും ഫീസ് വർധനതോതും ഉയരും. എൽടി ത്രീഫേസിൽ നിലവിൽ 10 മുതൽ 25 കിലോവാട്ടുവരെ 14,420 രൂപയായിരുന്നു. 

പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ടുവരെ ഒരു കിലോവാട്ടിന് 1560 രൂപവീതം നൽകണം. അതായത് 25 കിലോവാട്ടിന് 39,000 രൂപ നൽകേണ്ടിവരും. 25 മുതൽ 50 കിലോവാട്ടുവരെ മുൻപ് 21,750 രൂപയായിരുന്ന സ്ഥാനത്ത് ഇനി 30 മുതൽ 40 വരെ കിലോവാട്ടിന് 2890 രൂപ വീതമാണ് നിരക്ക്. 50-ന് മുകളിൽ 100 കിലോവാട്ടുവരെ കിലോവാട്ടിന് 5670 രൂപയുമാകും. 

അതായത് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് 21,750 രൂപ നൽകിയിരുന്നതിന് പകരം ഇനി 2.11 ലക്ഷം രൂപ നൽകണം. ഈ വിഭാഗത്തിൽ ട്രാൻസ്ഫോർമർ ആവശ്യമെങ്കിൽ അതിനോ മറ്റ് സാധനങ്ങൾക്കോ പ്രത്യേകം പണം ഈടാക്കില്ല.

തരംമാറ്റാനുള്ള ഫീസ്

കണക്ടഡ് ലോഡിൽ മാറ്റംവരുത്താതെ സിംഗിൾ ഫേസ് കണക്ഷൻ ത്രീ ഫേസ് ആക്കി തരംമാറ്റാൻ ഇനി കിലോവാട്ടിന് 700 രൂപയാണ് ഫീസായി നൽകേണ്ടത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: The Kerala State Electricity Regulatory Commission has significantly increased fees for new electricity connections across various categories with unified kilowatt-based rates taking effect from October 12, 2026.

#KasargodVartha #ElectricityConnection #KSEB #KeralaElectricity #PowerTariffHike #TrivandrumNews #KeralaNews #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia