Resignation | നവീന്‍ ബാബുവിന്റെ മരണത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ട്; ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പിപി ദിവ്യ

● നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു
● പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും
● തന്റെ നിരപരാധിത്തം നിയമവഴിയിലൂടെ തെളിയിക്കും
കണ്ണൂര്‍: (KasargodVartha) എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന നിലപാടറിയിച്ച് പിപി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും അവര്‍ അറിയിച്ചു. കത്തിലൂടെയാണ് പദവി രാജിവയ്ക്കുന്ന വിവരം ദിവ്യ അറിയിച്ചത്.
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അവര്‍ വ്യക്തമാക്കി. പൊലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും തന്റെ നിരപരാധിത്തം നിയമവഴിയിലൂടെ തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.
അഴിമതിക്കെതിരെ സദുദ്ദേശമായ വിമര്‍ശനമാണ് നടത്തിയതെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ പഞ്ചായത്ത് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗ തീരുമാന പ്രകാരമാണ് രാജിവച്ചത്.
#KeralaNews #BreakingNews #PoliticalCrisis