city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Extended | കേരള കേന്ദ്ര സര്‍വകലാശാല: എസ് സി, ഒ ബി സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിനുള്ള അപേക്ഷാ തീയതി നീട്ടി

കാസര്‍കോട്: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ (ഡിഎസിഇ) ആഭിമുഖ്യത്തില്‍ എസ് സി, ഒബിസി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 13 വരെ നീട്ടി. സര്‍വകലാശാലയുടെ വെബ്‌സൈറ്റ് www(dot)cukerala(dot)ac(dot)in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.


Extended | കേരള കേന്ദ്ര സര്‍വകലാശാല: എസ് സി, ഒ ബി സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിനുള്ള അപേക്ഷാ തീയതി നീട്ടി

 

എസ് സി വിഭാഗത്തിന് 2023 നവംബര്‍ ഒന്ന് പ്രകാരം 35 വയസും ഒബിസിക്ക് 32 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. കുടുംബവരുമാനം പ്രതിവര്‍ഷം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. സര്‍വകലാശാല നടത്തുന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം.

ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. 100 പേര്‍ക്കാണ് പ്രവേശനം. ഇതില്‍ 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കാണ്. പ്രതിമാസം 4000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. 50 ശതമാനം മാര്‍കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Keywords: News, Kerala, Kerala-News, Kasaragod-News, Education, Kerala Central University, Free, Civil Services Exam, Coaching, SC and OBC, Students, Application, Date, Extended, Kerala Central University: Free Civil Services Exam Coaching for SC and OBC Students; Application date extended.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia