city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; മാർപാപ്പയുടെ സംസ്കാരത്തിൽ മന്ത്രി; വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ; മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ

Kerala Chief Minister briefing the media after a cabinet meeting.
Photo Credit: Facebook/ Pinarayi Vijayan

● ഡോ. എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി.
● ഗണിതശാസ്ത്ര സ്കൂൾ മികവിൻ്റെ കേന്ദ്രമാക്കും.
● ഷാജി പി ചാലി സുപ്രീം കോടതി അഭിഭാഷക പാനലിൽ.
● തൃശൂരിലെ ദുരിതബാധിതർക്ക് ധനസഹായം.
● കൊല്ലം, തിരുവനന്തപുരം റോഡ് നിർമ്മാണങ്ങൾക്ക് ടെണ്ടർ.

​​​​​​തിരുവനന്തപുരം: (KasargodVartha) ഡോ. എ ജയതിലകിനെ സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് മികവിൻ്റെ കേന്ദ്രമാകും

ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിൻ്റെ മാതൃകയിൽ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിൻ്റെ കേന്ദ്രമായി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഷാജി പി ചാലി സുപ്രീം കോടതി പാനലിൽ

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഷാജി പി ചാലിയെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ ഉൾപ്പെടുത്തും.

മറ്റ് നിയമനങ്ങൾ

  • ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറായി (ഇറിഗേഷൻ) അഡ്വ. ഡേവിസ് പി ഐയെ നിയമിക്കും.
  • കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ)യിൽ മെമ്പറായി എ മുഹമ്മദ് ഷബീറിനെ നിയമിക്കും.
  • സജി ജോണിനെ വാഴക്കുളം അഗ്രോ ആൻ്റ് ഫ്രൂട്ട്സ് പ്രൊസസ്സിംഗ് കമ്പനി ഡയറക്ടർ ബോർഡ് അംഗമായി നിയമിക്കും.

ശമ്പള പരിഷ്ക്കരണം

സഹകരണ സർവ്വീസ് പരീക്ഷ ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണം വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

പുനർനിയമനം

തൃശ്ശൂർ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ. വി ഐ താജുദ്ദീൻ അഹമ്മദിന് കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഡയറക്ടറായി ഒരു വർഷത്തേക്ക് കൂടി പുനർനിയമനം നൽകും.

ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം

2024-ൽ തൃശൂർ ജില്ലയിലുണ്ടായ കാലവർഷക്കെടുതിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 1810 പേർക്കുള്ള ധനസഹായമായി 5,68,35,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തൃശൂർ ജില്ലാ കളക്ടർക്ക് അനുവദിക്കും.

ടെണ്ടറുകൾക്ക് അംഗീകാരം

  • കൊല്ലം ജില്ലയിലെ കുമ്മല്ലൂർ - പള്ളിക്കമണ്ണടി പാലത്തിൻ്റെ നിർമ്മാണത്തിനായുള്ള 11,07,69,654 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
  • തിരുവനന്തപുരം ജില്ലയിൽ വെട്ടനാട് - വെളവൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട 7,33,39,606 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
  • ജെജെഎം-സിഡബ്ല്യുഎസ്എസ് ടു പള്ളിക്കൽ മാടവൂർ, നാവായിക്കുളം പഞ്ചായത്തുകളിലെ രണ്ടാം ഘട്ട ശുദ്ധജല വിതരണ പദ്ധതിക്കായി 13,88,55,661 രൂപയുടെ ദർഘാസ് അംഗീകരിച്ചു.

സർക്കാർ ഗ്യാരണ്ടി

  • കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന് 10 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അഞ്ച് വർഷത്തേക്ക് അനുവദിക്കും.
  • കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 15 വർഷത്തേക്ക് 200 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കും. 

മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ബോക്സിൽ പങ്കുവെക്കുക.

The Kerala cabinet appointed Dr. A Jayathilak as the new Chief Secretary, with the current secretary retiring soon. Minister Roshy Augustine will represent Kerala at the Pope's funeral. The cabinet also decided to elevate the School of Mathematics to a center of excellence and included Shaji P Chaly in the Supreme Court panel. Financial aid was approved for flood victims in Thrissur, and tenders for road and bridge construction were cleared. Additionally, government guarantees were extended to backward class and scheduled caste/tribe development corporations.

#KeralaCabinet, #ChiefSecretary, #PopeFuneral, #Education, #Infrastructure, #FinancialAid

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia