city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KEL EML Company | വീണ്ടും പ്രവർത്തനം ആരംഭിച്ച് രണ്ട് മാസമാവുന്നതിനിടെ കെല്‍ ഇഎംഎല്‍ കംപനി കാഴ്ചവെക്കുന്നത് മികച്ച പ്രകടനം; പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനും പരിശ്രമങ്ങൾ

കാസർകോട്: (www.kasargodvartha.com) നീണ്ട കാലത്തെ അടച്ചിടലിന് ശേഷം പ്രവർത്തനം ആരംഭിച്ച് രണ്ട് മാസമാവുന്നതിനിടെ ബദ്രഡുക്കയിലെ കെല്‍ ഇഎംഎല്‍ കംപനി കാഴ്ചവെക്കുന്നത് അഭിമാനിക്കാവുന്ന മുഹൂർത്തങ്ങൾ. സ്ഥാപനങ്ങൾ ഓർഡർ ചോദിക്കുകയോ കെൽ കൂടുതൽ ഓർഡറുകൾ അന്വേഷിക്കുകയോ ചെയ്യുന്നുണ്ട്. വീണ്ടും ഐഎസ്‌ഒ അംഗീകാരം ലഭിച്ചതോടെ നിരവധി സ്ഥാപനങ്ങളാണ് കെലിനെ സമീപിച്ചത്.
  
KEL EML Company | വീണ്ടും പ്രവർത്തനം ആരംഭിച്ച് രണ്ട് മാസമാവുന്നതിനിടെ കെല്‍ ഇഎംഎല്‍ കംപനി കാഴ്ചവെക്കുന്നത് മികച്ച പ്രകടനം; പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനും പരിശ്രമങ്ങൾ

മുമ്പ്‌ റെയിൽവെയിൽ നിന്ന്‌ ലഭിച്ച ഓഡറുകൾ തിരിച്ചു പിടിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സർകാർ സ്ഥാപനങ്ങൾക്ക്‌ ടെൻഡറില്ലാതെ കെൽ ഇഎംഎലിൽ നിന്ന്‌ ഉൽപന്നം വാങ്ങാമെന്ന സംസ്ഥാന സർകാർ ഉത്തരവ്‌ കംപനിക്ക്‌ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. വീണ്ടും പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായതിന്റെ ഓക്‌സിജൻ പ്ലാന്റിന്‌ 200 കെ വി ജനറേറ്ററിനും ജില്ലാ ആശുപത്രിക്കായി 160 കെവി ജനറേറ്ററിനും ഓർഡർ ലഭിച്ചിരുന്നു.

പ്രതിരോധ മേഖലയിലേക്കും നേരത്തെ ഉപകരണങ്ങൾ ഇവിടെ നിന്ന് നിർമിച്ചിരുന്നു. അതും തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയുടെ വ്യാവസായിക വളർച ലക്ഷ്യമാക്കി കേരള ഇലക്ട്രികല്‍ ആന്‍ഡ് അലൈഡ് എൻജിനീയറിംഗ് എന്ന കംപനിയുടെ ഒരു ഇലക്ട്രികല്‍ മെഷീന്‍ യൂനിറ്റ് 1990 ലാണ് മൊഗ്രാൽപുത്തൂരിൽ പ്രവര്‍ത്തനം ആരംഭിച്ചത്.

ലോകോത്തര ജനറേറ്റർ നിർമാതാക്കളായ ഫ്രാൻസിലെ ലെറോയ് സോമെർ കംപനിയുടെ സാങ്കേതികവിദ്യ സ്വായത്തമാക്കിക്കൊണ്ട് 15 മുതൽ 1500 കെവിഎ വരെയുള്ള ബ്രഷ്ലെസ് ജനറേറ്ററുകളുടെ ഉൽപാദനവും വിതരണവുമാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് റെയിൽവേക്ക് ആവശ്യമായ പവർ കാറുകൾ, പ്രതിരോധമേഖലയുടെ മിസൈൽ ലോഞ്ചറുകൾക്കാവശ്യമായ ഗ്രൗൻഡ് പവർ യൂനിറ്റുകൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ രൂപകൽപന ചെയ്ത് വികസിപ്പിച്ച് വിതരണം നടത്തി.

മെച്ചപ്പെട്ട സാങ്കേതിക വിദ്യ കൈവരിക്കാനും പുതിയ വിപണികള്‍ കൈയടക്കാനും 2011 മുതലാണ് നവരത്‌ന കംപനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഭെല്‍ ഇ എം എല്‍ എന്ന പേരില്‍ കേന്ദ്ര സംസ്ഥാന സംരംഭമാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച വളര്‍ച നേടാന്‍ ഇതിനായില്ല. പദ്ധതി റിപോർടിൽ വിഭാവനം ചെയ്തിരുന്ന മൂലധന നിക്ഷേപമോ വൈവിധ്യവൽക്കരണമോ നടപ്പിലാക്കാതിരുന്നതിനെത്തുടർന്നു കംപനി തുടർചയായി നഷ്ടത്തിലേക്ക് പോവുകയും പ്രവർത്തനമൂലധനത്തിന്റെ അഭാവത്താൽ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സർകാർ ഭെലിന്റെ കൈവശമുള്ള 51% ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചു.

ഓഹരി ഏറ്റെടുത്ത് 2021 സെപ്തംബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍, കംപനിയെ സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. നവീകരിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനും 77 കോടി രൂപയുടെ പുനരുദ്ധാരണ പാകേജ് സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ചു. മൂന്ന്‌ വർഷത്തിനകം പ്രവർത്തനലാഭത്തിലെത്തിക്കാനാണ്‌ സർകാർ നിർദേശം. വ്യാവസായിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് കഴിയുമെന്നാണ് അധികൃതരും തൊഴിലാളികളും പ്രതീക്ഷിക്കുന്നത്.

Keywords:  Kasaragod, Kerala, News, Top-Headlines, Development Project, Railway, Government, Worker, Pinarayi-Vijayan, Hospital, KEL EML Company is showing excellent performance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia