city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K C Venugopal | മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യു പി എ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമെന്ന് കെസി വേണുഗോപാൽ

കാസർകോട്: (KasargodVartha) നരേന്ദ്ര മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യുപിഎ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമാണെന്ന് എഐസിസി ജെനറൽ സെക്രടറി കെ സി വേണുഗോപാൽ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.
  
K C Venugopal | മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യു പി എ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമെന്ന് കെസി വേണുഗോപാൽ
മോദി സ്വന്തം ഗാരന്റി പറഞ്ഞ് ഇപ്പോൾ നടക്കുകയാണ്. യുപിഎ ഗവൺമെൻ്റ് നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ നിയമമാണ് ജനങ്ങൾക്ക് ലഭിച്ച ഗാരന്റി. ഇൻഡ്യയുടെ കടം ഇരട്ടിയായി വർധിച്ചു. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളിയതാണ് മോദിയുടെ ഗാരന്റി. മോദിയുടെ തട്ടിപ്പ് ഗാരന്റിയിൽ ജനം വിശ്വസിക്കില്ല. കോർപറേറ്റുകൾ വിദേശത്തേക്ക് കടത്തിയ കള്ളപ്പണം പിടിച്ചെടുത്ത് കൊണ്ടുവന്ന് സാധാരണക്കാരുടെ അകൗണ്ടിൽ എത്തിക്കുമെന്ന് പറഞ്ഞത് ഏത് ഗാരന്റിയുടെ ഉറപ്പിലാണെന്ന് അദ്ദേഹം ചോദിച്ചു.
  
K C Venugopal | മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യു പി എ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമെന്ന് കെസി വേണുഗോപാൽ

ദാരിദ്രത്തിൽ നിന്നും യുപിഎ ഗവൺമെൻ്റ് കൈപിടിച്ചു കയറ്റിയ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് ചവിട്ടി താഴ്ത്തിയ സർകാരാണ് മോദി ഗവൺമെൻ്റ്. കേരളത്തിൽ മൂന്ന് തവണ എത്തിയ നരേന്ദ്ര മോദി ഇപ്പോഴും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന മണിപ്പൂരിലേക്ക് പോകാത്തത് എന്തുകൊണ്ടാണെന്നും അവിടെ കലാപമുണ്ടാക്കിയവർ സംഘ് പരിവാറുകാരാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
  
K C Venugopal | മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യു പി എ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമെന്ന് കെസി വേണുഗോപാൽ
2024 കെട്ട കാലഘട്ടത്തിൻ്റെ അന്ത്യമായിരിക്കും. തിരഞ്ഞെടുപ്പിൽ കോൺഗ്രസും, ഇൻഡ്യ മുന്നണിയും ജയിക്കും. കേരളത്തിൽ ഒരു സീറ്റു പോലും ബിജെപിക്ക് കിട്ടില്ല. അതിന് കോൺഗ്രസ് അനുവദിക്കില്ല. കേരളത്തിൽ പിണറായി വിജയൻ ഭരണത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും നരേന്ദ്ര മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
  
K C Venugopal | മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യു പി എ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമെന്ന് കെസി വേണുഗോപാൽ

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, KC Venugopal slams PM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia